നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്.  അതേസമയം ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ…
വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താൻ ശ്രമം; വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്യുന്നു: എം വി ഗോവിന്ദൻ

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താൻ ശ്രമം; വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്യുന്നു: എം വി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ പൂരം പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം പൂർണമായികലങ്ങിയെന്ന് പറയുന്നത് ബിജെപിയും യുഡിഎഫുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പൂരം കലക്കിയത് ബിജെപിയാണെന്നും വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്നും എം…
‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡി ശില്പ…
താമരശേരി ചുരം വഴിയുള്ള യാത്രികര്‍ ശ്രദ്ധിക്കുക; വളവുകള്‍ തകര്‍ന്നു; അറ്റകുറ്റപണികള്‍ക്കായി ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരം വഴിയുള്ള യാത്രികര്‍ ശ്രദ്ധിക്കുക; വളവുകള്‍ തകര്‍ന്നു; അറ്റകുറ്റപണികള്‍ക്കായി ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരത്തില്‍ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6,…
നീലേശ്വരം വെടിക്കെട്ടപകടം: 154 പേര്‍ക്ക് പരിക്ക്‌; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്

നീലേശ്വരം വെടിക്കെട്ടപകടം: 154 പേര്‍ക്ക് പരിക്ക്‌; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി. 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ്…
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംമുമ്പ് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സതേടി പി പി ദിവ്യ

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംമുമ്പ് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സതേടി പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സതേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി…
‘ശിക്ഷ പോര, അവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും’; നെഞ്ചുപൊട്ടി ഹരിത

‘ശിക്ഷ പോര, അവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും’; നെഞ്ചുപൊട്ടി ഹരിത

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ. തന്റെ ജീവിതം അപകടത്തിലാണെന്നും ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പറഞ്ഞു. വിചാരണ സമയത്ത് ഭീഷണി…
‘സഹോദരനെ ആക്രമിച്ചതറിഞ്ഞെത്തി’; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന സംഘത്തിലെ മൂന്ന് പ്രതികൾ പിടിയിൽ

‘സഹോദരനെ ആക്രമിച്ചതറിഞ്ഞെത്തി’; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന സംഘത്തിലെ മൂന്ന് പ്രതികൾ പിടിയിൽ

കൊല്ലം വെളിച്ചിക്കാലയിൽ സഹോദരനെ ആക്രമിച്ചതറിഞ്ഞെത്തിയ യുവാവിനെ കുത്തിക്കൊന്ന സംഘത്തിലെ 3 പ്രതികൾ പിടിയിൽ. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അൻസാരി, നൂർ എന്നിവരാണ് പിടിയിലാണ്. അതേസമയം 4 പേർ കൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. യുവാക്കൾ തമ്മിലുള്ള തർക്കം…
‘വിശ്വാസത്തെ വൃണപ്പെടുത്തി, ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്ഐആർ

‘വിശ്വാസത്തെ വൃണപ്പെടുത്തി, ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്ഐആർ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തിയെന്നും ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഈ…
കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’: പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’: പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച സംഭവത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക്…