‘സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ’; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

‘സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ’; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കത്തേറ്റത്‌ ആറ് തവണ. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. പുലർച്ചെ മൂന്നരയോടെയാണ്…
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഴ്…
സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം

സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വ്യാഴാഴ്ച സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. വീഡിയോ ലഭിച്ചതിന് ശേഷം ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 എന്നീ…
സംഭല്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരോടൊപ്പം സന്ദര്‍ശിക്കും

സംഭല്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരോടൊപ്പം സന്ദര്‍ശിക്കും

മുസ്ലീം പള്ളിയില്‍ സര്‍വ്വേയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ നാളെ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സംഘര്‍ഷത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവും…
സർക്കാർ ഉദ്യോഗസ്ഥർക്ക് ഭഗവദ് ഗീതയിലൂന്നിയ ‘മോഡി’ഫിക്കേഷനുമായി കേന്ദ്രസർക്കാർ

സർക്കാർ ഉദ്യോഗസ്ഥർക്ക് ഭഗവദ് ഗീതയിലൂന്നിയ ‘മോഡി’ഫിക്കേഷനുമായി കേന്ദ്രസർക്കാർ

ചരിത്രത്തിലാദ്യമായി ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലും ഊന്നിയ തദ്ദേശീയമായ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ് ‘കര്‍മയോഗി കോഴ്സ്’ എന്ന പേരിൽ കേന്ദ്ര…
ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി

ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണെന്നും ബംഗ്ലാദേശിലെ താല്‍ക്കാലിക സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. അവരുടെ…
‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഗുജറാത്തിലെ വാപിയിൽ 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ അറസ്റ്റ് ചെയ്തത്…
ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നേരത്തെ…
യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ വൈറല്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ വൈറല്‍; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറല്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം നടന്നത്. യൂട്യൂബ് ട്യൂട്ടോറിയല്‍ നോക്കിയായിരുന്നു അറ്റന്റര്‍ ഇസിജിയെടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത്. രാജസ്ഥാന്‍ ജോധ്പൂരിലെ പട്ടോവയിലെ സാറ്റലൈറ്റ്…
പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ; മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ; മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.…