ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പം; മോസ്‌കോയില്‍ പുട്ടിന്‍ രാജ്‌നാഥ് സിംഗ് നിര്‍ണായക കൂടിക്കാഴ്ച; എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റം ഉടന്‍ ഇന്ത്യയില്‍ എത്തും

ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പം; മോസ്‌കോയില്‍ പുട്ടിന്‍ രാജ്‌നാഥ് സിംഗ് നിര്‍ണായക കൂടിക്കാഴ്ച; എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റം ഉടന്‍ ഇന്ത്യയില്‍ എത്തും

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മോസ്‌കോയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പര്‍വതത്തെക്കാള്‍ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാള്‍ അഗാധവുമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.…
സിറിയയെ സൈനികമായി ഇല്ലാതാക്കി; ഒറ്റ രാത്രികൊണ്ട് ഡമാസ്‌കസിലേക്ക് കടന്നുകയറി ഇസ്രയേല്‍; നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിച്ചടക്കുന്നു

സിറിയയെ സൈനികമായി ഇല്ലാതാക്കി; ഒറ്റ രാത്രികൊണ്ട് ഡമാസ്‌കസിലേക്ക് കടന്നുകയറി ഇസ്രയേല്‍; നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിച്ചടക്കുന്നു

സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യത്തേക്ക് കടന്നുകയി ഇസ്രായേല്‍. വിമാനത്താവളങ്ങള്‍, വ്യോമ- നാവികകേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങള്‍ക്കിടെ ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിനരികെ എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഷാര്‍ അല്‍-അസദ് അധികാരഭ്രഷ്ടനായ ശേഷം ഇസ്രയേല്‍ മുന്നൂറിലധികം വ്യോമാക്രമണം…
യുദ്ധത്തിന്റെ കഷ്ടത അനുഭവിക്കുന്നത് ജനങ്ങള്‍; ക്രിസ്മസ് ആകുമ്പോഴേക്കും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളോട് അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധത്തിന്റെ കഷ്ടത അനുഭവിക്കുന്നത് ജനങ്ങള്‍; ക്രിസ്മസ് ആകുമ്പോഴേക്കും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളോട് അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും…
ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; വിമാനത്താവളങ്ങള്‍ ആക്രമിച്ചു; മൂന്ന് സൈനിക താവളങ്ങൾ ബോംബിട്ടു; സിറിയ വിമതരുടെ ശക്തി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും

ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; വിമാനത്താവളങ്ങള്‍ ആക്രമിച്ചു; മൂന്ന് സൈനിക താവളങ്ങൾ ബോംബിട്ടു; സിറിയ വിമതരുടെ ശക്തി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും

സിറിയയില്‍ എച്ച്ടിഎസ് വിമതര്‍ ഭരണം പിടിച്ചതിനു പിന്നാലെ ഇസ്രയേലിന്റെയും ആമേരിക്കയുടെയും ആക്രമണം. തലസ്ഥാനമായ ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യസിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)…
ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

അറസ്റ്റിലായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ബംഗ്ലാദേശ് കോടതി. ജനുവരി രണ്ടിന് മാത്രമെ ഇനി കേസ് പരിഗണിക്കുവെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിത സനാതനി ജാഗരണ്‍ ജോടിന്റെ…
‘ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്നു’; ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

‘ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്നു’; ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്ന ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ ടി വി ചാനലുകളുടെയെല്ലാം സംപ്രേഷണം നിരോധിക്കണമെന്നാണ് ബംഗ്ലാദേശ് ഹൈക്കോടതിയോട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിന്റെ സംസ്‌കാരത്തിനെതിരായതും യുവജനങ്ങളെ വഴിതെറ്റിക്കുന്നതുമായ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചാണ്…
‘മുതലാളി’മാരുടെ പറുദീസയായി ട്രംപിന്റെ അമേരിക്ക; തന്ത്രപ്രധാന സ്ഥാനങ്ങളില്‍ മസ്‌കും സ്‌നേഹിതരും; നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരന്‍ ജെറാഡ് ഐസക്മാന്‍

‘മുതലാളി’മാരുടെ പറുദീസയായി ട്രംപിന്റെ അമേരിക്ക; തന്ത്രപ്രധാന സ്ഥാനങ്ങളില്‍ മസ്‌കും സ്‌നേഹിതരും; നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരന്‍ ജെറാഡ് ഐസക്മാന്‍

ലോകത്തിലെ ഒന്നാമനായ കോടീശ്വരന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇലോണ്‍ മസ്‌കിനേയും സ്‌നേഹിതരേയും നിയമിക്കുന്നു. പര്യവേക്ഷണങ്ങളുടെ അവസാനവാക്കെന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന നാസയുടെ തലപ്പത്തേക്ക് മസ്‌കിന്റെ അടുപ്പക്കാരനെ നിയമിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ജെറാഡ്…
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മടങ്ങിയെത്തണം; ഇന്ത്യൻ വിദ്യാര്‍ഥികളോട് യുഎസിലെ സര്‍വകലാശാലകള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മടങ്ങിയെത്തണം; ഇന്ത്യൻ വിദ്യാര്‍ഥികളോട് യുഎസിലെ സര്‍വകലാശാലകള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് വിദേശ വിദ്യാർത്ഥികൾ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നിലെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം.…
ഇസ്‌കോണിനെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍; 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നീക്കം സുപ്രീംകോടതി അഭിഭാഷകരുടെ പരാതിയില്‍

ഇസ്‌കോണിനെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍; 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നീക്കം സുപ്രീംകോടതി അഭിഭാഷകരുടെ പരാതിയില്‍

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്‌കോണ്‍)നെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍. ഇസ്‌കോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ 30 ദിവസത്തേക്ക് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്കുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ബിഎഫ്‌ഐയു) ഉത്തരവിറക്കി.…
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പലസ്തീന്‍ അധികാര പരിധിയിലുള്ള സ്ഥലങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണമെന്നും യുഎന്‍ മേധാവി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും യുഎന്‍ പൊതുസഭയുടെയും വിധികള്‍ക്ക് അനുസൃതമായാണ് വെടിനിര്‍ത്തല്‍ വേണ്ടത്. വെസ്റ്റ്ബാങ്കില്‍…