സുപ്രീംകോടതിയിൽ തീപിടിത്തം

സുപ്രീംകോടതിയിൽ തീപിടിത്തം

സുപ്രീംകോടതിയിൽ തീപിടിത്തം. കോടതി നമ്പർ 11നും 12നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു. തീപിടിത്തത്തെ തുടർന്ന് കോർട്ട് നമ്പർ 11ന്റെ പ്രവർത്തനം നിർത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട…
പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

അദാനി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇന്നും രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. രാവിലെ സഭാനടപടികൾ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തിയിരുന്നു. രാവിലെ സഭാ സമ്മേളിച്ചപ്പോൾ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. റൂൾ…
ടിവികെ വെറും കിച്ചടിപ്പാര്‍ട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റമാകില്ല; വിജയ്യുടേതും ദ്രാവിഡ ആശയങ്ങള്‍; ബിജെപിക്ക് ഭയമില്ലെന്ന് കെ അണ്ണാമലൈ

ടിവികെ വെറും കിച്ചടിപ്പാര്‍ട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റമാകില്ല; വിജയ്യുടേതും ദ്രാവിഡ ആശയങ്ങള്‍; ബിജെപിക്ക് ഭയമില്ലെന്ന് കെ അണ്ണാമലൈ

നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ ) വിമര്‍ശനവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. വിജയ് ദ്രാവിഡ പാര്‍ട്ടികളുടെ ആശയങ്ങള്‍ തന്നെയാണു പിന്തുടരുന്നത്. യുകെയില്‍ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് അണ്ണാമലൈയുടെ പ്രതികരണം. വിജയ്യുടെ…
വിസ തട്ടിപ്പ്; ഇൻഫോസിസിന് 283 കോടി രൂപ പിഴയിട്ട് അമേരിക്ക, ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴ തുക

വിസ തട്ടിപ്പ്; ഇൻഫോസിസിന് 283 കോടി രൂപ പിഴയിട്ട് അമേരിക്ക, ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴ തുക

വിസ തട്ടിപ്പ് കേസിൽ ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. 34 മില്ല്യൺ ഡോളർ ആണ് പിഴ തുകയായി ചുമത്തിയത്. എച്ച്-1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികൾക്ക് ബി-1 സന്ദർശക വിസ നൽകി…
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അംഗബലം കൂട്ടി ഇന്ത്യന്‍ സൈന്യം; ഒഡീഷയില്‍ വിന്യസിച്ച രണ്ടു ബറ്റാലിയന്‍ സൈനികരെ ജമ്മുവിലേക്ക് മാറ്റി; രണ്ടാം സുരക്ഷാ കവചമൊരുക്കി ബിഎസ്എഫ്

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അംഗബലം കൂട്ടി ഇന്ത്യന്‍ സൈന്യം; ഒഡീഷയില്‍ വിന്യസിച്ച രണ്ടു ബറ്റാലിയന്‍ സൈനികരെ ജമ്മുവിലേക്ക് മാറ്റി; രണ്ടാം സുരക്ഷാ കവചമൊരുക്കി ബിഎസ്എഫ്

ശീതകാലത്തു പാക്കിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പഴുതടച്ച സുരക്ഷയുമായിഇന്ത്യന്‍ സൈന്യം. ഇതിനായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) രണ്ടു ബറ്റാലിയന്‍ സേനയെക്കൂടി ജമ്മുവില്‍ വിന്യസിച്ചു. രണ്ടാം സുരക്ഷാ കവചമെന്ന നിലയില്‍ 2,000 സൈനികരെയാണു വിന്യസിച്ചതെന്നു സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണു…
തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് സൈന്യവും എൻഡിആർഎഫും

തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് സൈന്യവും എൻഡിആർഎഫും

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. കാണാതായ ഏഴംഗ കുടുംബത്തിനായി തിരച്ചിൽ തുടരുകയാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ്. വിഒസി നഗറിലെ മൂന്ന്…
ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി

ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണെന്നും ബംഗ്ലാദേശിലെ താല്‍ക്കാലിക സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. അവരുടെ…
‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഗുജറാത്തിലെ വാപിയിൽ 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ അറസ്റ്റ് ചെയ്തത്…
തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

ജാർഖണ്ഡിലെ പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ. പുതിയ മന്ത്രിസഭ അധികാരമേറ്റു. ഇന്ത്യ സഖ്യമാണ് സംസ്ഥാനത്ത് അധികാരമേറ്റത്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. സംസ്ഥാനത്തിൻ്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായാണ് മുഖ്യ ഭരണ…
ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നേരത്തെ…