ചെന്താമര കുളത്തിലോ? പ്രതിക്കായി തറവാട് വീട്ടിലെ കുളത്തിൽ തിരച്ചിൽ, മുങ്ങൽ വിദഗ്ധരുടെ സഹായം തേടി

ചെന്താമര കുളത്തിലോ? പ്രതിക്കായി തറവാട് വീട്ടിലെ കുളത്തിൽ തിരച്ചിൽ, മുങ്ങൽ വിദഗ്ധരുടെ സഹായം തേടി

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരനെ കണ്ടെത്താൻ ജലാശയങ്ങളിലും തിരച്ചിൽ. തിരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയും സഹായം പൊലീസ് തേടിയിട്ടുണ്ട്. ജലാശയങ്ങളിൽ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്. പ്രതിയെ…
‘വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായി’; സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം

‘വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായി’; സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം

വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായെന്ന വിലയിരുത്തലിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി…
സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നടിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചതിനാണ് നടപടി. പരാതിക്കാരിയായ നടിയെ ടാഗ് ചെയ്ത് സനൽ കുമാർ സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിൽ…
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാടില്‍ മാറ്റംവരുത്തി ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡിയെ വെട്ടിലാക്കി മുംബൈയിലെ നീക്കം

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാടില്‍ മാറ്റംവരുത്തി ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡിയെ വെട്ടിലാക്കി മുംബൈയിലെ നീക്കം

തദ്ദേശതിരഞ്ഞെടുപ്പില്‍ മഹാവികാസ്അഘാഡിയില്‍നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന. മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കിലും മറ്റ് നഗരങ്ങളില്‍ സഖ്യമായി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച ഉദ്ധവ് താക്കറെ…
നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമരനെ പിടികൂടാനാകാതെ പൊലീസ്‌; തിരച്ചിൽ തുടരുന്നു, വനത്തിനുള്ളിലും കുളത്തിലും പരിശോധന

നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമരനെ പിടികൂടാനാകാതെ പൊലീസ്‌; തിരച്ചിൽ തുടരുന്നു, വനത്തിനുള്ളിലും കുളത്തിലും പരിശോധന

പാലക്കാട് നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരനെ പിടികൂടാനാകാതെ പൊലീസ്‌. കൊലപാതക ശേഷം മുങ്ങിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് വനത്തിനുള്ളിലും ചെന്താമരന്റെ വീടിനോട് ചേർന്നുള്ള കുളത്തിലും പരിശോധന നടത്തും. അതേസമയം നേരെത്തെ തമിഴ്നാട്…
‘സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകൾ, അമ്മയുടെ ദേഹത്ത് 12 മുറിവ്’; നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ പുറത്ത്

‘സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകൾ, അമ്മയുടെ ദേഹത്ത് 12 മുറിവ്’; നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ പുറത്ത്

പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ പുറത്ത്. കൊല്ലപ്പെട്ട സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും സുധാകരൻ്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി. റിപ്പോർട്ട് പുറത്ത് വന്നതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന്…
ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും; ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും; ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ട്രംപ് രണ്ടാംതവണ അധികാരമേറ്റശേഷമുള്ള ആദ്യസംഭാഷണമായിരുന്നു ഇത്. എക്‌സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ചരിത്രവിജയത്തില്‍ ട്രംപിനെ പ്രധാനമന്ത്രി…
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര; അമിത നിരക്ക് ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി; കേന്ദ്രമന്ത്രിക്ക് കത്ത് കൈമാറി

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര; അമിത നിരക്ക് ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി; കേന്ദ്രമന്ത്രിക്ക് കത്ത് കൈമാറി

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന അമിത നിരക്ക് ഒഴിവാക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കുറക്കുകയോ എംബാര്‍ക്കേഷന്‍ പോയന്റ് മാറ്റാന്‍ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് പ്രിയങ്ക ഗാന്ധി…
ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; പോക്സോ കേസിൽ നാല് പേർ കസ്റ്റഡിയിൽ

ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; പോക്സോ കേസിൽ നാല് പേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായുള്ള പതിനേഴുകാരി മൊഴിയിലാണ് അറസ്റ്റ്. അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി നൽകിയത്.
എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ

എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ…