15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കീര്‍ത്തി സുരേഷ് വിവാഹിതയായി. ഗോവയില്‍ നടന്ന ചടങ്ങില്‍ ആന്റണി തട്ടില്‍ കീര്‍ത്തിക്ക് താലി ചാര്‍ത്തി. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പര്‍താരം വിജയ് ഉള്‍പ്പടെയുള്ളവര്‍ അതിഥികളായി എത്തുമെന്ന് റിപ്പോര്‍ട്ട്. എന്‍ജിനീയറായ ആന്റണി…
എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ കേന്ദ്ര സഹായത്തിന് കേരളത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തമായ കണക്കുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിനെ അത് ബോധ്യപ്പെടുത്തണമെന്ന് അറിയിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരിന് വിശ്വാസമുള്ള ഒരു ഏജന്‍സിയെ നിയോഗിക്കുന്നത്…
എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം

എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുദേവനെ ജില്ലാ സമ്മേളനം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം…
നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിൽ വിചാരണ കോടതിയാണ് നോട്ടീസയച്ചത്. കേസിലെ അതിജീവിതയാണ് ശ്രീലേഖയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു പരാതി. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി…
എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്

എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്

തൃശൂർ പാവറട്ടി എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതി ഉത്തരവ്. പ്രതികളെന്ന് ആരോപണമുള്ള പൊലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.…
ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി

ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്ന് അഖിലിനെ ഒഴിവാക്കി. വിഷയത്തിൽ അനുമതിയില്ലാതെ ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. അതിനിടെ ഉമ്മൻ…
‘എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളത്?’; ദിലീപിന്റെ ശബരിമലയിലെ വിഐപി സന്ദർശനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളത്?’; ദിലീപിന്റെ ശബരിമലയിലെ വിഐപി സന്ദർശനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ നൽകിയ വിഐപി പരിഗണനയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് ലഭിച്ച പരി​ഗണന ​ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞുവെച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മറ്റ് ഭക്തർക്ക്…
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരുന്നത് അതിതീവ്ര മഴ

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരുന്നത് അതിതീവ്ര മഴ

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…
തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും

തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി അകെ സ്റ്റാലിനും ചേർന്ന് വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിയാർ സ്മാരകത്തിൽ ഇരുമുഖ്യമന്ത്രിമാരും ചേർന്ന് പുഷ്പാർച്ചന നടത്തി. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.കേരള മന്ത്രിമാരായ വിഎൻ വാസവനും സജി…
ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ നാളെ അവധി

ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ നാളെ അവധി

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വെള്ളിയാഴ്ച അവധി നല്‍കി കലക്ടറുടെ ഉത്തരവ് ഇറങ്ങിയത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.