‘ഭാഷാദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്’; തെറ്റുകൾ കടന്ന് കൂടിയ മെഡലുകൾ തിരിച്ചുവാങ്ങും

‘ഭാഷാദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്’; തെറ്റുകൾ കടന്ന് കൂടിയ മെഡലുകൾ തിരിച്ചുവാങ്ങും

ഭാഷാദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്. തെറ്റുകൾ കടന്നുകൂടിയ പൊലീസ് മെഡലുകൾ തിരിച്ചുവാങ്ങും. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡൽ നൽകാൻ ഡിജിപി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭാഷാ ദിനത്തോടനുബന്ധിച്ച് പൊലീസിന് മെഡലുകൾ നൽകിയത്. ഭാഷാ ദിനത്തിൽ…
ഒരിക്കൽ തുടരന്വേഷണം നടത്തിയ കേസിൽ വീണ്ടും തുടരന്വേഷണം നടത്താനാകുമോ? കൊടകര കുഴല്‍പ്പണക്കേസിൽ തിരൂര്‍ സതീഷിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും

ഒരിക്കൽ തുടരന്വേഷണം നടത്തിയ കേസിൽ വീണ്ടും തുടരന്വേഷണം നടത്താനാകുമോ? കൊടകര കുഴല്‍പ്പണക്കേസിൽ തിരൂര്‍ സതീഷിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും

ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്നതിൽ ഇന്ന് വ്യക്തത വരും. സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. കേസിൽ…
പാലക്കാട് പാർട്ടിവിടാനൊരുങ്ങി ദളിത് കോണ്‍ഗ്രസ് നേതാവ്; സിപിഎമ്മിലേക്കെന്ന് സൂചന, സരിന് വേണ്ടി പ്രവര്‍ത്തിക്കും

പാലക്കാട് പാർട്ടിവിടാനൊരുങ്ങി ദളിത് കോണ്‍ഗ്രസ് നേതാവ്; സിപിഎമ്മിലേക്കെന്ന് സൂചന, സരിന് വേണ്ടി പ്രവര്‍ത്തിക്കും

പാലക്കാട് വീണ്ടും പാർട്ടി വിട്ട് ഒരു കോൺഗ്രസ് നേതാവ് കൂടി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. അതേസമയം പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി…
സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നം എന്നിവയായിരുന്നു…
കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിൽ പാലക്കാട്ടെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ. കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതിർന്ന…
തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

സുരേഷ്‌ഗോപിയുടെ തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം ശരിയല്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് സംഘടന വ്യക്തമാക്കി. സുരേഷ്‌ഗോപി കടുത്ത അവജ്ഞയും ധിക്കാരവുമാണ് ശരീര…
ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലം; ഉഗ്ര ശബ്ദത്താലും കുലുക്കത്താലും ഉറങ്ങാനാകാതെ പോത്തുകല്ല് പഞ്ചായത്ത്

ചൂരല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലം; ഉഗ്ര ശബ്ദത്താലും കുലുക്കത്താലും ഉറങ്ങാനാകാതെ പോത്തുകല്ല് പഞ്ചായത്ത്

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തും. ഉഗ്ര ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഉഗ്ര ശബ്ദവും കുലുക്കവും രൂക്ഷമായി അനുഭവപ്പെടാന്‍…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്…
സർക്കാർ നൽകാനുള്ളത് 100 കോടി; ജീവനക്കാർ സമരത്തിൽ, സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

സർക്കാർ നൽകാനുള്ളത് 100 കോടി; ജീവനക്കാർ സമരത്തിൽ, സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

108 ആംബുലൻസുകൾ എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം. 2023 മുതൽ…
‘ദിവ്യ യോഗത്തിനെത്തിയത് കരുതിക്കൂട്ടി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

‘ദിവ്യ യോഗത്തിനെത്തിയത് കരുതിക്കൂട്ടി, അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ പോയി’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിമാൻഡ്…