ഭാഷാദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്. തെറ്റുകൾ കടന്നുകൂടിയ പൊലീസ് മെഡലുകൾ തിരിച്ചുവാങ്ങും. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡൽ നൽകാൻ ഡിജിപി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭാഷാ ദിനത്തോടനുബന്ധിച്ച് പൊലീസിന് മെഡലുകൾ നൽകിയത്. ഭാഷാ ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ തെറ്റുകൾ കടന്ന് കൂടിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പുതിയ മെഡലുകൾ ഓരോ യൂണിറ്റുകൾ വഴി വിതരണം ചെയ്യും
Posted inKERALAM