ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്

ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്

ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്നത്. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി…
ഫെയ്ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫെയ്ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

തമിഴ്‌നാട്ടില്‍ ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന അബുദാബി വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ…
കോട്ടക്കൽ ന​ഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പ്; അനർഹരെന്ന് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും

കോട്ടക്കൽ ന​ഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പ്; അനർഹരെന്ന് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും

സാമൂഹ്യ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോട്ടക്കൽ നഗരസഭയിലെ തട്ടിപ്പിൽ നടപടികളിലേക്ക് ന​ഗരസഭ. പെൻഷൻ വാങ്ങാൻ അനർഹരാണെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും. സംഭവം പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകി. ഇന്ന് മുതൽ നടപടി…
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മടങ്ങിയെത്തണം; ഇന്ത്യൻ വിദ്യാര്‍ഥികളോട് യുഎസിലെ സര്‍വകലാശാലകള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മടങ്ങിയെത്തണം; ഇന്ത്യൻ വിദ്യാര്‍ഥികളോട് യുഎസിലെ സര്‍വകലാശാലകള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് വിദേശ വിദ്യാർത്ഥികൾ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നിലെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം.…
യുഎഇയിലേക്ക് പോകുന്ന മലയാളികള്‍ക്ക് ഇത് സുവര്‍ണാവസരം; പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

യുഎഇയിലേക്ക് പോകുന്ന മലയാളികള്‍ക്ക് ഇത് സുവര്‍ണാവസരം; പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

യുഎഇയിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ട ആവശ്യമില്ല. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ രംഗത്ത്. നിലവില്‍ നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലും ഉപയോഗിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ…
ബന്ധം തകർന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് സുപ്രീം കോടതി; പ്രതിയെ വെറുതെ വിട്ടു

ബന്ധം തകർന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് സുപ്രീം കോടതി; പ്രതിയെ വെറുതെ വിട്ടു

ബന്ധങ്ങളിലുണ്ടാകുന്ന തകർച്ച മനോവേദന ഉണ്ടാക്കുമെങ്കിലും അതിനെ ആത്മഹത്യപ്രേരണയായി കാണാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും, കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി…
ഇസ്‌കോണിനെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍; 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നീക്കം സുപ്രീംകോടതി അഭിഭാഷകരുടെ പരാതിയില്‍

ഇസ്‌കോണിനെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍; 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നീക്കം സുപ്രീംകോടതി അഭിഭാഷകരുടെ പരാതിയില്‍

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്‌കോണ്‍)നെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍. ഇസ്‌കോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ 30 ദിവസത്തേക്ക് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്കുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ബിഎഫ്‌ഐയു) ഉത്തരവിറക്കി.…
‘സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും ക്ഷണമില്ല’; ജി. സുധാകരനെ പൂർണമായും ഒഴിവാക്കി പൊതുസമ്മേളനം

‘സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും ക്ഷണമില്ല’; ജി. സുധാകരനെ പൂർണമായും ഒഴിവാക്കി പൊതുസമ്മേളനം

സിപിഎമ്മിലെ മുതിർന്ന നേതാവ് ജി സുധാകരനെ ഏരിയാ സമ്മേളനത്തിൽ നിന്നും പൂർണമായി ഒഴിവാക്കിയാതായി ആരോപണം. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ…
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പലസ്തീന്‍ അധികാര പരിധിയിലുള്ള സ്ഥലങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണമെന്നും യുഎന്‍ മേധാവി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും യുഎന്‍ പൊതുസഭയുടെയും വിധികള്‍ക്ക് അനുസൃതമായാണ് വെടിനിര്‍ത്തല്‍ വേണ്ടത്. വെസ്റ്റ്ബാങ്കില്‍…
പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; സ്വീകരണങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; സ്വീകരണങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും

ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ സന്ദർശനത്തിൽ സ്വീകരണ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന്…