നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; രാധയുടെ വിയോഗത്തില്‍ മനംതകര്‍ന്ന് മാനന്തവാടി

നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; രാധയുടെ വിയോഗത്തില്‍ മനംതകര്‍ന്ന് മാനന്തവാടി

വയനാട് മാനന്തവാടിയില്‍ നരഭോജി കടുവയ്ക്കായുള്ള വനം വകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇന്ന് തിരച്ചില്‍ നടത്തും. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയ്ക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളുടെ സഹായത്തോടെയാണ് ഇന്നത്തെ…
‘ധൃതിപിടിച്ച് മാറ്റേണ്ടതില്ല’; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

‘ധൃതിപിടിച്ച് മാറ്റേണ്ടതില്ല’; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ്. അതേസമയം നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി…
കാട്ടാന ആക്രമണത്തിൽ വാളയാർ സ്വദേശിക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ വാളയാർ സ്വദേശിക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് ഇന്ന് പുലർച്ചെ ആക്രമണത്തിന് ഇരയായത്. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെയിൽ വിജയൻ മുന്നിൽ പെടുകയും കാട്ടാന അക്രമിക്കുകയുമായിരുന്നു. വിജയന്‍റെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്. ഉടൻ തന്നെ…
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട സ്വദേശി കൊല്ലപ്പെട്ടു; സംഭവം പുലർച്ചെ 3.30ന്

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട സ്വദേശി കൊല്ലപ്പെട്ടു; സംഭവം പുലർച്ചെ 3.30ന്

പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തനംതിട്ട സ്വദേശി മനു (35) ആണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് സംഭവം ഉണ്ടായത്. മനു ബോധരഹിതനാണെന്ന് ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ…
മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം: അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറി

മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം: അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറി

വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
‘സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമം’; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

‘സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമം’; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിൽ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം…
എറണാകുളം കടമറ്റത്ത് 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവർ ചികിത്സയിൽ

എറണാകുളം കടമറ്റത്ത് 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവർ ചികിത്സയിൽ

എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 9 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. അഞ്ച് പേർ ചികിത്സയിലാണ്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ…
എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് പൊലീസ്

എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് പൊലീസ്

വയനാട് കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയെ തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു. വിജയന്റെ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…
‘മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തം’; വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

‘മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തം’; വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും നിക്ഷേപകർ വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യമില്ലെന്നും…
‘വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം’; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി

‘വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം’; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം പല ആരോപണങ്ങളൂം ഉന്നയിച്ചുവെന്നും സത്യസന്ധമായി മാത്രമാണ് ഇടതുമുന്നണി ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനിർമാണ പ്ലാന്റ് ആരോപണങ്ങൾ തള്ളി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.