ഹമാസിനെതിരെ ബെയ്ത് ലാഹിയായിലും ഹിസ്ബുള്ളക്കെതിരെ ബെക്കാ താഴ്വരയിലും ഇസ്രയേല്‍ ആക്രമണം; 220 പേര്‍ കൊല്ലപ്പെട്ടു; ആയിരത്തിലധികം പേര്‍ക്ക് പരിക്ക്

ഹമാസിനെതിരെ ബെയ്ത് ലാഹിയായിലും ഹിസ്ബുള്ളക്കെതിരെ ബെക്കാ താഴ്വരയിലും ഇസ്രയേല്‍ ആക്രമണം; 220 പേര്‍ കൊല്ലപ്പെട്ടു; ആയിരത്തിലധികം പേര്‍ക്ക് പരിക്ക്

കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയിലും വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുമായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 143 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. പലസ്തീന്‍ ജനത അഭയം തേടിയിരുന്ന…
രേണുകസ്വാമി കൊലപാതകം; പ്രതി ദർശന് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി

രേണുകസ്വാമി കൊലപാതകം; പ്രതി ദർശന് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി

രേണുകസ്വാമി കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്‌ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ട്…
അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

അപകടകാരികള്‍ ഒന്നിച്ചു; യുക്രെയ്‌നെതിരേ യുദ്ധം ചെയ്യാന്‍ ഉത്തര കൊറിയന്‍ സൈന്യം റഷ്യയില്‍; സ്ഥിരീകരിച്ച് നാറ്റോ, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചങ്കിടിപ്പ്

യുക്രെയ്‌നെതിരേയുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിനായി ഉത്തര കൊറിയന്‍ സൈന്യം റഷ്യയിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് നാറ്റോ. യുക്രെയ്‌നെതിരേയുള്ള റഷ്യയുടെ പോരാട്ടം ശക്തമായി നടക്കുന്ന കുര്‍സ്‌ക് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടിണ്ടെന്നാണു വിവരമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. സംഭവം യുദ്ധം അപകടകരമായ നിലയില്‍…
ആറ് ദശലക്ഷം മനുഷ്യരുടെ അതിജീവനത്തിന്റെ കച്ചിത്തുരുമ്പ്! UN അഭയാര്‍ഥി ഏജന്‍സി UNRWA ഇസ്രയേൽ നിരോധിക്കുമ്പോൾ…

ആറ് ദശലക്ഷം മനുഷ്യരുടെ അതിജീവനത്തിന്റെ കച്ചിത്തുരുമ്പ്! UN അഭയാര്‍ഥി ഏജന്‍സി UNRWA ഇസ്രയേൽ നിരോധിക്കുമ്പോൾ…

ഗാസയിൽ മാത്രം രണ്ട് ദശലക്ഷം പലസ്തീനികൾ ഭക്ഷണത്തിനായും വെള്ളത്തിനായും മരുന്നിനായും ആശ്രയിക്കുന്ന, 650,000 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ അഭയാര്‍ഥി ഏജൻസിയായ ഉൻവ (UNRWA) യെ നിരോധിച്ചുകൊണ്ടുള്ള നിയമം ഇസ്രയേൽ പാർലമെൻ്റ് പാസാക്കിയിരിക്കുകയാണ്. ഉൻവയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേൽ…
മോദിയെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ തെറ്റില്ല; ഇത്തരം കൂടിക്കാഴ്ചകളില്‍ ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാറില്ല; വിവാദങ്ങളില്‍ പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

മോദിയെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ തെറ്റില്ല; ഇത്തരം കൂടിക്കാഴ്ചകളില്‍ ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാറില്ല; വിവാദങ്ങളില്‍ പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇക്കാര്യം വിവാദമാക്കിയതിനെതിരെ അദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് മനസുതുറന്നത്. തന്റെ വീട്ടിലെ പൂജ…
ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ…
നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കി; മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ ഇരുമുന്നണികളും

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കി; മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ ഇരുമുന്നണികളും

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രികകൾ സമർപ്പിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യവും. സഖ്യങ്ങൾ മാറി മറിഞ്ഞതും സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ…
ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്‌സ്

ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്‌സ്

ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഭീഷണി ഉയര്‍ത്തിയുള്ള പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പോസ്റ്റില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്ത് എക്‌സ്.ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ്…
‘ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചുവെന്ന് ആക്ഷേപം’, സായി പല്ലവിക്കെതിരെ സൈബർ ആക്രമണം രൂക്ഷം

‘ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചുവെന്ന് ആക്ഷേപം’, സായി പല്ലവിക്കെതിരെ സൈബർ ആക്രമണം രൂക്ഷം

നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. സൈന്യത്തെ പറ്റിയുള്ള താരത്തിന്റെ പഴയ അഭിമുഖത്തിലെ പരാമർശം വീണ്ടും കുത്തിപ്പൊക്കിയാണ് ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. 2022ലെ…
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് കോടതി…