142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പൂര്‍ണമായി നിര്‍ത്തി ബ്രിട്ടന്‍. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓണ്‍ സോര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതോടെയാണ് കല്‍ക്കരിയില്‍ പ്ലാന്റുകള്‍ പൂര്‍ണമായി രാജ്യത്തുനിന്നും വിട പറഞ്ഞത്. 142 വര്‍ഷം പഴക്കമുള്ള കല്‍ക്കരി വൈദ്യുതനിലയമായിരുന്നു ഇത്. കല്‍ക്കരിയിലുള്ള ബ്രിട്ടനിലെ അവസാന നിലയമാണിത്. 2030 ആകുന്നതോടെ പൂര്‍ണതോതില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകളിലേക്കു മാറാനുളള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ണായക നീക്കം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം നേരത്തെതന്നെ സ്വീഡനും ബെല്‍ജിയവും നിര്‍ത്തിയിരുന്നു. ഒരു യുഗമാണ് അവസാനിച്ചതെന്നും 140 വര്‍ഷം രാജ്യത്തെ പ്രകാശിപ്പിച്ച കല്‍ക്കരി തൊഴിലാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാമെന്നും ഊര്‍ജമന്ത്രി മൈക്കിള്‍ ഷാങ്ക്‌സ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *