അവൾ നിങ്ങളിൽ നിന്നും വിട്ടുപോകാൻ കാരണം

അവൾ നിങ്ങളിൽ നിന്നും വിട്ടുപോകാൻ കാരണം

വൈകിയ വേളയിൽ. ഒരു സ്ത്രീ പുരുഷനെ വിട്ടു പിരിയുകയാണെങ്കിൽ പുരുഷൻ പെട്ടെന്ന് വിചാരിക്കുന്നത്. അവൾക്ക് വേറെ ആളെ കിട്ടി അതുകൊണ്ട് ഉപേക്ഷിച്ചു എന്നാണ്

വൈകിയ വേളയിൽ. ഒരു സ്ത്രീ പുരുഷനെ വിട്ടു പിരിയുകയാണെങ്കിൽ പുരുഷൻ പെട്ടെന്ന് വിചാരിക്കുന്നത്. അവൾക്ക് വേറെ ആളെ കിട്ടി അതുകൊണ്ട് ഉപേക്ഷിച്ചു എന്നാണ്.10% പേർ അങ്ങനെ ആണെന്ന് വെച്ചു എല്ലാവരും അങ്ങനെ ആകണമെന്നില്ല.ഒരു സ്ത്രീ ഭർത്താവിൽ നിന്നു അകന്നുപോകാൻ കാരണം.

1.പുരുഷന്മാർ സ്വാർത്ഥരാകുകയും അവരെ പരിഗണിക്കാത്തത് കൊണ്ടും ആണ് അത് സംഭവിക്കുന്നത്. അത് ദീർഘകാലമായി അവരെ അവഗണിക്കുന്നു അവരോടു മോശമായി പെരുമാറുന്നു മോശമായ ചേഷ്ടകൾ കാണിക്കുന്നു. സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു. അവളോട് വലിയ രീതിയിൽ അവഗണന കാണിക്കുന്നു.

2. ഇത് പലപ്പോഴും പുരുഷന്മാർ മനസ്സിലാക്കുന്നില്ല സ്ത്രീ അത് ഇന്ന് ശരിയാകും നാളെ ശരിയാകും എന്നുള്ള രീതിയിൽ കാലങ്ങൾ പോവുകയാണ്.ഒരു ദിവസം രാവിലെ ഉണർന്ന് ഒരു സ്ത്രീ തീരുമാനിക്കുകയല്ല നിങ്ങളെ വിട്ടു പോകാൻ. അത് വർഷങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം കൊണ്ടും മാനസിക വിഷമങ്ങൾ കൊണ്ടും ഉൾതിരിഞ്ഞു വരുന്ന ഒരു തീരുമാനമാണ്.ഇത്തരത്തിൽ സമ്മർദ്ദവും അവഗണനയും സഹിക്കാൻ വയ്യാതെ അത് ഒരു പ്രഷറിന്റെ ഉള്ളിൽ മർദ്ദം നിറയുന്നത് പോലെ വർഷങ്ങളായിട്ട് നിറഞ്ഞ് അവസാനം അത് പൊട്ടിത്തെറിക്കുകയാണ്

3.പലപ്പോഴും നിങ്ങൾ അവളുടെ സ്വാതന്ത്ര്യത്തിൽ ഇടപെട്ടു സ്വാതന്ത്ര്യത്തെ തടഞ്ഞു, സന്തോഷത്തെ തടഞ്ഞു.

4.പലപ്പോഴും നല്ല ഉദ്ദേശത്തോടുകൂടി നിങ്ങളെ നേരിന്റെ പാതയിൽ നയിക്കാൻ അവൾ ശ്രമിച്ചു. അതിന് കാരണം ശുഭാപ്തി വിശ്വാസം വളരെ കൂടുതൽ ഉള്ള വിഭാഗമാണ് സ്ത്രീകൾ.മരണപ്പെടും എന്ന് അറിഞ്ഞാലും അവർ സന്തോഷകരമായി അതിനെപ്പറ്റി ആകുലത ഇല്ലാതെ ജീവിക്കുന്ന വിഭാഗമാണ് .നേരെ മറിച്ച് പുരുഷൻ അങ്ങനെയല്ല അവൻ തിരിച്ചടി ചെറുതായിട്ട് വരുമ്പോൾ തന്നെ എല്ലാം നഷ്ടപ്പെട്ടു മറ്റുള്ളവരുടെ മുന്നിൽ എന്റെ മേധാശക്തി നഷ്ടപ്പെട്ടു എന്ന് എപ്പോഴും ആകുലപ്പെടുന്നവരാണ്. ജീവിതത്തിൽ അസ്ഥിരത കാണിക്കുന്നവർ ആണ് പക്ഷേ സ്ത്രീ അങ്ങനെ അല്ല വൈകാരിക സ്ഥിരത ഉള്ളവരാണ്.

ഈ വൈകിയ വേളയിൽ അവൾ നിങ്ങളെ വിട്ടു പോയിട്ടില്ല. അവൾ അവളുടെ ആത്മാവിനെ അന്വേഷിച്ചാണ് പോയത് എന്ന് മനസ്സിലാക്കുക. ആത്മാവ്. എത്രയോ കാലങ്ങൾ അവൾ പണയപ്പെടുത്തി. എന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവൾ പോയത് എന്നുള്ളതിൽ കണിശമായും ഒരു തർക്കവുമില്ല. ഇനി ഇതിൽ നിങ്ങൾ ഖേദിക്കേണ്ട കാര്യമില്ല. അവൾ അവളെ കണ്ടെത്തട്ടെ. അവൾ അവളുടെ വ്യക്തിത്വത്തെ ആഘോഷിക്കട്ടെ സമാധാനപരമായി അവളെ അവളുടെ പാട്ടിനു വിട്ടേക്കുക സ്വതന്ത്രയാക്കുക.

അവൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അത് എവിടെയാണ് കളഞ്ഞുപോയത് എന്ന് അവൾക്കറിയില്ല അതുകൊണ്ട് അവളെ സ്വതന്ത്രയാക്കേണ്ടത് നമ്മളുടെ കടമയാണ്. അതുകൊണ്ട് വ്യാസനവും ദുഃഖവും, അമർഷവും നിരാശയും വേണ്ട. ഒരു രാജകീയമായ യാത്രയപ്പ് നൽകാം.മനസ്സിലാക്കുക പ്രണയം അല്ല ജീവിതം. പ്രണയമല്ല സ്നേഹം. ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ സ്നേഹം പരസ്പരബന്ധം എന്നു പറയുന്നത് ഒരു കർമ്മ പദ്ധതിയാണ്. അത് നമ്മൾ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് എടുക്കുന്ന തീരുമാനങ്ങളാണ്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *