‘തെക്ക് വടക്ക്’ യുദ്ധം നാളെ; സര്‍പ്രൈസായി വിനായകന്റെയും സുരാജിന്റെയും കിടിലന്‍ സീനുകള്‍

‘തെക്ക് വടക്ക്’ യുദ്ധം നാളെ; സര്‍പ്രൈസായി വിനായകന്റെയും സുരാജിന്റെയും കിടിലന്‍ സീനുകള്‍

നാളെ തിയേറ്ററുകളില്‍ യുദ്ധത്തിന് ഒരുങ്ങുകയാണ് മാധവനും ശങ്കുണ്ണിയും. ഇതിനിടെ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ പുതിയ രണ്ട് ടീസറുകളാണ് പുറത്തെത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ശങ്കുണ്ണി എന്ന കഥാപാത്രത്തെയും വിനായകന്‍ അവതരിപ്പിക്കുന്ന മാധവന്‍ എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറുകളാണിത്.

വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകള്‍ വീതമാണ് പുറത്തു വന്നത്. മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയില്‍ പോകണം എന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോള്‍ സുരാജ് പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതില്‍ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയെ സീനില്‍ കാണാം. അരി മില്‍ ഉടമയാണ് ശങ്കുണ്ണി.

വക്കീല്‍ ഓഫീസിലെത്തിയ വിനായകന്‍ അവതരിപ്പിക്കുന്ന മാധവന്‍ വിനാതാ അഭിഭാഷകരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് രണ്ടാമത്തേത്. അഡ്വ. അലക്‌സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളില്‍ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തം. മാധവന്‍ റിട്ടയേഡ് കെഎസ്ഇബി എഞ്ചിനീയറും. മാധവനും ശങ്കുണ്ണിക്കും ഇടയിലെ പോരാണ് സിനിമ അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍ ഇരുന്നൂറിലേറെ തിയേറ്ററികളില്‍ ചിത്രം റിലീസ് ചെയ്യും. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്ന് വ്യക്തമാക്കുന്ന ട്രെയ്‌ലറില്‍ വിനായകനും സുരാജിനും ഒപ്പം വൈറല്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.

ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റര്‍: കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360. ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്ക് ആണ് മ്യൂസിക് പാട്ണര്‍. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *