തൃഷയ്‍ക്കൊപ്പം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറയെ ദുരൂഹത

തൃഷയ്‍ക്കൊപ്പം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറയെ ദുരൂഹത

ഐഡന്റിറ്റിയുമായും ടൊവിനോ തോമസ്.

അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ നടി തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന എന്ന പ്രത്യേകതയുമുണ്ട്. ബിഗ് ബജറ്റിലാണ് ഐഡിന്റിറ്റിയുടെ നിര്‍മാണം. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിക്കുകയാണ്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസിന്റെ ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. സംഗീതം പകരുന്നത് ജേക്സ് ബിജോയ്‍യാണ്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം  രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്  നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, , അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

അജയന്റെ രണ്ടാം മോഷണം 32 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുള്ളപ്പോള്‍ ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *