വിജയ് ചാടിയാൽ ഞാനു ചാടണം; ഗില്ലി മുതൽ അതെനിക്ക് ശീലമായി: തൃഷ

വിജയ് ചാടിയാൽ ഞാനു ചാടണം; ഗില്ലി മുതൽ അതെനിക്ക് ശീലമായി: തൃഷ

തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ തൃഷയും വിജയിയും. ഇരുവരും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഇക്കഴിഞ്ഞ കഴിഞ്ഞ വർഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ലിയോ. അതിന് മുൻപ് 2008ൽ ഇറങ്ങിയ കുരുവിയിലും 2004 ൽ ഇറങ്ങിയ ഗില്ലിയിലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തിൻ്റെ ആരംഭത്തിൽ സിനിമാ ജീവിതം ആരംഭിച്ച തൃഷ ഇന്നും തമിഴ് സിനിമാ മേഖലയിൽ തിരക്കുള്ള നായികയാണ്. തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടി തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐഡൻ്റിറ്റിയിലും തൃഷ നായികയാകുന്നുണ്ട്.

ഗില്ലി സിനിമയിൽ അഭിനയിക്കുന്ന സമയത്ത് റോപ്പ് സീനുകൾ ചെയ്യാൻ തുടങ്ങിയതാണെന്ന് തൃഷ പറയുന്നു. സിനിമയിൽ കൂടുതലും വിജയിയെ ഫോളോ ചെയ്യുന്ന സീനുകളായതുകൊണ്ടുതന്നെ അദ്ദേഹം ചെയ്യുന്ന ഫൈറ്റ് സീനുകളിലെല്ലാം താനും ഭാഗമായിരുന്നെന്നും അതുകൊണ്ടു തന്നെ വിജയ് ചാടുമ്പോൾ താനും ചാടിയിരുന്നെന്നും താരം പറയുന്നു. അതുമുതൽ റോപ്പ് സീനുകൾ ചെയ്ത് തനിക്ക് ശീലമാണെന്നും തൃഷ പറഞ്ഞു. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *