എയര്‍ ട്രാഫിക് കണ്‍ട്രോളിലിരിക്കുന്നവര്‍ ജീനിയസുകളായിരിക്കണം, വിമാന ദുരന്തത്തില്‍ മുന്‍ പ്രസിഡന്റുമാരെ പഴിച്ച് ട്രംപ്

എയര്‍ ട്രാഫിക് കണ്‍ട്രോളിലിരിക്കുന്നവര്‍ ജീനിയസുകളായിരിക്കണം, വിമാന ദുരന്തത്തില്‍ മുന്‍ പ്രസിഡന്റുമാരെ പഴിച്ച് ട്രംപ്

വാഷിങ്ടണ്‍: എല്ലാവരുടെയും മനസിനെ പിടിച്ചു കുലുക്കിയ ദുരന്തമാണ് വാഷിങ്ടണില്‍ നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയില്‍ പൈലറ്റിന് തീരുമാനമെടുക്കാന്‍ കഴിയണമായിരുന്നെന്നും ട്രംപ് പറഞ്ഞു. ഈ ദുരന്തം നടക്കാന്‍ പോകുകയാണെന്ന് എയര്‍ ട്രാഫിക് നിയന്ത്രണ കേന്ദ്രത്തിലിരുന്നവര്‍ക്കു മനസ്സിലായെങ്കില്‍ അവരും ഉടന്‍ നടപടിയെടുക്കണമായിരുന്നു. ജോ ബൈഡന്‍ ഉള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരുടെ നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു.

ഹെലികോപ്റ്ററും വിമാനവും ഒരേ ഉയരത്തിലായിരുന്നു. അവിടെ നിന്ന് ഹെലികോപ്റ്ററിനെ മാറ്റേണ്ടതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാന്‍ മാനസികമായി ശേഷിയുള്ളവര്‍ തലപ്പത്തുണ്ടാകണം. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരിക്കുന്നവര്‍ ജീനിയസുകള്‍ ആയിരിക്കണം.

സൈന്യത്തിലുള്‍പ്പെടെ വംശീയ വൈവിധ്യം ഉള്‍പ്പെടുത്തുന്നതിനായി വാദിക്കുന്ന ഡിഇഐ നയത്തെയും ട്രംപ് വിമര്‍ശിച്ചു. ഹെലികോപ്റ്റര്‍ ആ സമയം നൈറ്റ് വിഷന്‍ മോഡാണോ ഉപയോഗിച്ചിരുന്നത് എന്ന വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരും. റഷ്യന്‍ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട പിന്തുണ നല്‍കും. റഷ്യയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ആശയവിനിമയം തുടരുന്നു. അപകടത്തില്‍ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം പിന്നാലെ വെളിപ്പെടുത്തും. ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *