ടിക് ടോക്കിൻ്റെ പ്രവർത്തനം 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ടിക് ടോക്കിൻ്റെ പ്രവർത്തനം 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ചൈനീസ് നിയന്ത്രിത ഷോർട്ട് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൻ്റെ പ്രവർത്തനങ്ങൾ 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. 170 ദശലക്ഷം പേര് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം സംരക്ഷിക്കുമ്പോൾ തന്നെ ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള ഒരു പ്രമേയം കൂടെ പിന്തുടരാൻ അദ്ദേഹം പദ്ധതിയിടുന്നു.

“ഇന്ന് മുതൽ 75 ദിവസത്തേക്ക് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തിയ ഈ നിയമം നടപ്പിലാക്കാൻ നടപടിയെടുക്കരുതെന്ന് ഞാൻ അറ്റോർണി ജനറലിനോട് നിർദ്ദേശിക്കുന്നു.” ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ജോ ബൈഡൻ ഒപ്പുവെച്ച ബിൽ, സഭയിലും സെനറ്റിലും വൻ ഭൂരിപക്ഷത്തോടെ പാസാക്കുകയും ടിക്‌ടോക്കിൻ്റെ മാതൃ കമ്പനിയായ ByteDance-ന് ആപ്പിൽ നിന്ന് പിന്മാറാനോ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് നിരോധനം നേരിടാനോ 270 ദിവസത്തെ സമയം നൽകുകയും ചെയ്തിരുന്നു. ജനുവരി 19 ആയിരുന്നു ഇതിനുള്ള അവസാന തീയതി. തുടർന്ന് ടിക് ടോക് ആപ്പിന് ജനുവരി 18-ന് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഒരു ദിവസത്തിനുശേഷം അതിൻ്റെ സമയപരിധി നീട്ടുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ടിക് ടോക് അമേരിക്കയിൽ അവരുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *