വനിത വിജയകുമാറിന് നാലാം വിവാഹം; സേവ് ദ ഡേറ്റ് ചിത്രവുമായി താരം

വനിത വിജയകുമാറിന് നാലാം വിവാഹം; സേവ് ദ ഡേറ്റ് ചിത്രവുമായി താരം

നടി വനിത വിജയകുമാറിന് നാലാം വിവാഹം. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്. മമ്മൂട്ടിയുടെ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ റോബേര്‍ട് പിന്നീട് ഡാന്‍സ് കൊറിയോഗ്രാഫറായി മാറുകയായിരുന്നു. അതേസമയം, സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന വനിത വിജയകുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ് അഞ്ച് മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍.

എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയതോടെ വിവാഹം വിവാദമാവുകയായിരുന്നു. ആദ്യത്തെ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.

2000ല്‍ ആണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ട് കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *