അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ഉൾപ്പെട്ട ഒരു സംഭവം പ്രശസ്ത ബോളിവുഡ് നടൻ വരുൺ ധവാൻ പങ്കുവെച്ചു. ദി രൺവീർ ഷോ (ടിആർഎസ്) പോഡ്‌കാസ്റ്റിൽ സംസാരിച്ച വരുൺ 2018 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നുള്ള ഒരു കഥ പങ്കിടുക ആയിരുന്നു.

2018 ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നുള്ള ഒരു സംഭവം ഉദ്ധരിച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും ഉൾപ്പെട്ട ഒരു സംഭവം വരുൺ ഓർത്തെടുക്ക ആയിരുന്നു

“ഇന്ത്യ തോറ്റ ഒരു മത്സരം, നോട്ടിംഗ്ഹാം ബർമിംഗ്ഹാം ടെസ്റ്റ് ആണെന്ന് ഞാൻ കരുതുന്നു. അവൾ (അനുഷ്ക) അന്ന് ആ മത്സരം കാണാൻ ഉണ്ടായിരുന്നില്ല. എന്തായാലും അവൾ എത്തി വിരാടിനെ അവിടെ എല്ലാ സ്ഥലത്തും നോക്കി. എന്നാൽ എവിടെയും കണ്ടില്ല. അവൾ റൂമിൽ എത്തിയപ്പോൾ അവൻ റൂമിൽ ഇരുന്നു കരയുക ആയിരുന്നു. താൻ മികച്ച പ്രകടനം നടത്തിയിട്ടും ടെസ്റ്റ് തോറ്റതിന്റെ സങ്കടം ആയിരുന്നു അവൻ” വരുൺ പറഞ്ഞു.

നോട്ടിംഗ്ഹാം ടെസ്റ്റ് വരുൺ പരാമർശിച്ചപ്പോൾ, 2018 ലെ ബർമിംഗ്ഹാം ടെസ്റ്റിനെക്കുറിച്ചാണ് അദ്ദേഹം ക്ലിപ്പിൽ പറയുന്നത്. വരുൺ ധവാൻ സൂചിപ്പിച്ച കളിയിലേക്ക് മടങ്ങുകയാണെങ്കിൽ, 2018-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ നടന്ന ബർമിംഗ്ഹാം ടെസ്റ്റായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ ബോർഡിൽ 287 റൺസ് എടുത്തു.

വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ ഇന്ത്യ മറുപടിയിൽ 274 റൺസ് എടുത്തു. ബാക്കിയുള്ള ഇന്ത്യൻ ബാറ്റർമാർ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ 225 പന്തിൽ 149 റൺസ് നേടി സന്ദർശകരുടെ പോരാട്ടത്തിന് നേതൃത്വം നൽകി. തുടർന്ന് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 180 റൺസിന് പുറത്തായി, അതായത് ടെസ്റ്റ് മത്സരത്തിൽ വിജയിക്കാൻ ഇന്ത്യക്ക് 194 റൺസ് വിജയലക്ഷ്യം ആയിരുന്നു കിട്ടിയത്. ഇന്ത്യ ആകട്ടെ മത്സരത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ ബാറ്റ് ചെയ്ത് 162 റൺസിന് പുറത്തായി മത്സരം പരാജയപെട്ടു.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലും 51 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ടീമിൻ്റെ ടോപ് സ്‌കോറർ ആയി മാറിയത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയിട്ടും പിന്നീട് ഒരു അർദ്ധ സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് കളി ജയിക്കാനായില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *