
ഇന്നലെ കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ വരുൺ ചക്രവർത്തിയെ പ്രശംസിക്കുകയും മിടുക്കനായ മിസ്റ്ററി സ്പിന്നർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ടി20യിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ സ്പിന്നർ സ്ഥിരതയോടെ തന്റെ ടീമിനായി മികവ് കാണിക്കുന്നത് തുടരുകയാണ്.
ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ആദ്യം ബൗൾ ചെയ്‌ത ഇന്ത്യക്കായി ചക്രവർത്തി തൻ്റെ നാലോവറിൽ 3-23 എന്ന നിലയിൽ തിളങ്ങിയപ്പോൾ മെൻ ഇൻ ബ്ലൂ 132 റൺസിന് സന്ദർശകരെ പുറത്താക്കി. ഹാരി ബ്രൂക്കിനെയും (17) ലിയാം ലിവിംഗ്‌സ്റ്റണിനെയും (0) നന്നായി കളിച്ച ജോസ് ബട്ട്‌ലറുടെ (68) വിക്കറ്റും വരുൺ സ്വന്തമാക്കുക ആയിരുന്നു.
Cricbuzz-ലെ ഒരു ചർച്ചയ്ക്കിടെ, വോൺ തമിഴ്‌നാട് ക്രിക്കറ്റ് താരത്തെ അഭിനന്ദിക്കുകയും ലെഗ് സ്പിന്നറെ വിക്കറ്റുകളിൽ നിന്ന് അകറ്റി നിർത്താൻ മാത്രമല്ല, അവനെ ആക്രമിക്കാനും ഒരു വഴി കണ്ടെത്തിയില്ലെങ്കിൽ ഇംഗ്ലണ്ട് ഉറപ്പായിട്ടും പണി മേടിക്കുമെന്ന് പറയുകയും ചെയ്തു;
“ചക്രവർത്തി ഒരു മിടുക്കനായ മിസ്റ്ററി സ്പിന്നറാണ്. ഒരുപാട് വ്യത്യസ്തതകൾ അവനുണ്ട്. ഓരോ പന്തിലും ഓരോ തന്ത്രമാണ് അവന് ഉള്ളത്. താരത്തെ നേരിടുക ബുദ്ധിമുട്ടാണ്. അവനെ ആക്രമിക്കാനും വിക്കറ്റ് നൽകാതിരിക്കാനും വഴി കണ്ടെത്തിയില്ലെങ്കിൽ ഇംഗ്ലണ്ട് ഉറപ്പായിട്ടും പണി മേടിക്കും ”
ആദ്യ ടി20യിൽ ചക്രവർത്തി 3-23 എന്ന നിലയിൽ തിളങ്ങിയപ്പോൾ, ഇടങ്കയ്യൻ സീമർ അർഷ്‌ദീപ് സിംഗും ഓൾറൗണ്ടർമാരായ അക്‌സർ പട്ടേലും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി വരുണിനെ സഹായിച്ചു.