
തന്റെ സൗന്ദര്യം കാരണം ടീമിലെ സീനിയർ താരങ്ങൾക്ക് അസൂയ ഉണ്ടായിരുന്നെന്നും, അതിനാൽ തന്റെ അവസരങ്ങൾ അവർ നഷ്ട്ടപെടുത്തിയെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ അഹ്മദ് ഷഹ്സാദ്.
അഹ്മദ് ഷഹ്സാദ് പറയുന്നത് ഇങ്ങനെ:
“സൗന്ദര്യമുണ്ടായിരുന്നത് എനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റിൽ സൗന്ദര്യമുണ്ടാകുക ചിലപ്പോൾ ഒരു ശാപമാണ്, നന്നായി ഡ്രസ് ചെയ്യുക, സംസാരിക്കുക എന്നിവയൊക്കെ ഉണ്ടെങ്കിൽ സഹതാരങ്ങൾക്ക് അതൃപ്തിയുണ്ടാകും, നിങ്ങൾ ടീമിൽ നിന്ന് വരെ പുറത്താകാൻ അത് കാരണവുമായേക്കും”
അഹ്മദ് ഷഹ്സാദ് തുടർന്നു:
” ഞാൻ എന്റെ ഭാഗം സുരക്ഷിതമാക്കാൻ പറഞ്ഞതല്ല, മറ്റ് താരങ്ങൾക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ടാകുകയും ആളുകൾ അഭിനന്ദിക്കുകയും ചെയ്യുന്നത് സീനിയർ താരങ്ങൾക്ക് ഇഷ്ടക്കേടുകളുണ്ടാക്കും”
” ഞാൻ ചെറിയ ഗ്രാമത്തിൽ നിന്നുമുള്ള ആളായിരുന്നു, ക്രിക്കറ്റിൽ നിന്നും പണവും ശ്രദ്ധയും കിട്ടി തുടങ്ങിയപ്പോൾ ഞാൻ എന്‍റെ വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ ശ്രമിച്ചു, അത് ചില അനുകൂല ഘടകങ്ങൾ എനിക്കുണ്ടാക്കി. എന്നാൽ ടീമിലുള്ള പലർക്കും അത് ദഹിച്ചില്ല. അവർ പലതും പറഞ്ഞുപരത്തി” അഹ്മദ് ഷഹ്സാദ് പറഞ്ഞു.