മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് അമിത് ഷാ; പ്രകടന പത്രികയിൽ വാഗ്ദാനം

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകളുള്ളതാണ് മതപരിവർത്തന വിരുദ്ധ നിയമം. മഹാവികാസ് അഘാഡി (എംവിഎ) പ്രീണന രാഷ്ട്രീയമാണ് പയറ്റുന്ന തെന്നും അമിത് ഷാ അവകാശപ്പെട്ടു. അവർ വോട്ടിനായി ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

മുസ്‌ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അത് ദളിതർ, ഗോത്രവർഗക്കാർ, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവർക്ക് സംവരണ നഷ്ടങ്ങളുണ്ടാക്കും. കാരണം, സംവരണത്തിന് 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും നിലവിലുള്ളവയെ ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *