
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് അടുത്തിടെ താൻ വിവാഹമോചനം കൊടുക്കാൻ പോയ സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. താൻ 2023 ൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു ഇന്നത്തെ എന്നാൽ അദ്ദേഹത്തിൻ്റെ ‘നിസ്സഹായ’ അവസ്ഥ കണ്ട് അത് തിരിച്ചെടുത്തു എന്നും പറഞ്ഞിരിക്കുകയാണ്. ഏറെ നാളുകളായി രോഗവും ദുരിതങ്ങളും കാരണം മല്ലിടുന്ന താരത്തിന്റെ വാർത്തകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കാംബ്ലി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 54 ശരാശരിയുള്ള അദ്ദേഹം നാല് സെഞ്ച്വറികളും നേടി. 2006 ൽ കാംബ്ലിയെ വിവാഹം കഴിച്ച ഹെവിറ്റ്, കാംബ്ലിയുടെ രോഗത്തെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും സംസാരിച്ചു. പത്രപ്രവർത്തകനായ സൂര്യൻഷി പാണ്ഡെ പറഞ്ഞത് ഇങ്ങനെ
“ഒരിക്കൽ ഞാൻ ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ ഉപേക്ഷിച്ചാൽ കാംബ്ലി നിസ്സഹായനാകും എന്നുമെനിക്ക് മനസിലായി. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അത് എന്നെ വേദനിപ്പിക്കുന്നു. അത് എന്നെ വിഷമിപ്പിക്കുന്നു. ഞാൻ ഒരു സുഹൃത്തിനെ പോലും ഉപേക്ഷിക്കില്ല. അങ്ങനെയുള്ള എനിക്ക് എങ്ങനെ കാംബ്ലിയെ ഉപേക്ഷിക്കാൻ സാധിക്കും. അതുകൊണ്ട് ഞാൻ തീരുമാന മാറ്റി.” അവർ പറഞ്ഞു.
ഒരു കാലത്ത് സച്ചിനേക്കാൾ വലിയ പ്രതിഭ ആയിട്ട് അറിയപ്പെട്ടത് കാംബ്ലി ആയിരുന്നു. പക്ഷെ സാമ്പത്തിക അച്ചടക്കം ഇല്ലാതെ പോയതും മദ്യപാനവും എല്ലാം താരത്തിനെ നശിപ്പിച്ചു.