‘ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ’; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി

‘ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ’; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു ബാബർ അസം. ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പാകിസ്ഥാൻ ബോർഡിൽ നിന്നും ലഭിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം വീണ്ടും രാജി വെച്ചിരിക്കുകയാണ് ബാബർ അസം. ഒരു വർഷത്തിൽ തന്നെ രണ്ടാം തവണയാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രാജി വെക്കുന്നത്. 2019 മുതൽ 2024 വരെ അദ്ദേഹം ടീമിലെ നായകനായി തുടർന്നിരുന്നു. ക്യാപ്റ്റൻ ആയ ശേഷം 2022 ടി-20 ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കാൻ സാധിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിനുണ്ടായ നേട്ടം. എന്നാൽ ഏഷ്യ കപ്പിലും, ഏകദിന ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് കൊണ്ട് ബാബറിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

അതിനു ശേഷം അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം രാജിയും വെച്ചിരുന്നു. എന്നാൽ ആഴ്ചകളുടെ വ്യത്യാസത്തിൽ അദ്ദേഹം തിരികെ വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റു. പക്ഷെ വീണ്ടും അദ്ദേഹം നിരാശയാണ് സമ്മാനിച്ചത്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും അദ്ദേഹം മോശമായ പ്രകടനമാണ് നടത്തിയത്. ഏത് ചെറിയ ടീമിന് വരെ ഇപ്പോൾ പാകിസ്ഥാൻ ടീമിനെ തോൽപിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

വിമർശനങ്ങൾ ഉയർന്നു വന്നത് കൊണ്ട് അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം ഇപ്പോൾ വീണ്ടും രാജി വെച്ചിരിക്കുകയാണ്. ജോലി ഭാരം അധികമാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് ബാറ്റിംഗിൽ ശ്രദ്ധ ചിലത്താൻ സാധിക്കാത്തത് എന്നതാണ് കാരണമായി സൂചിപ്പിച്ചത്. അവസാനം കളിച്ച 15 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തിന് ഒരു സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഏകദിന, ടി-20 ലോകകപ്പിലും അദ്ദേഹം മോശമായ പ്രകടനമാണ് നടത്തി വരുന്നത്.

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ അടുത്ത ക്യാപ്റ്റനായി ആര് വരും എന്ന ആശങ്കയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. നിലവിലെ സാഹചര്യത്തിൽ അത് പേസ് ബോളർ ഷഹീൻ അഫ്രിദിയുടെ കൈകളിലേക്കോ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനിലേക്കോ പോകാനാണ് സാധ്യത കൂടുതൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *