ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് ഇന്ത്യ തോറ്റതിന് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ബിസിസിഐ നടപടിയെടുക്കാൻ സാധ്യത. ഗംഭീറിൻ്റെ നിയമനത്തിനു ശേഷം ഇത് രണ്ടാമത്തെ വൈറ്റ് വാഷാണ് ടീമിന് സംഭവിക്കുന്നത്. ശ്രീലങ്കൻ പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യ ഇപ്പോൾ ഇതാ കിവീസിനോടും പരാജയം അറിഞ്ഞിരിക്കുന്നു.
ബോർഡർ-ഗവാസ്‌കർ പരമ്പരയുടെ ഭാഗമായ ഓസ്‌ട്രേലിയയിലെ അഞ്ച് ടെസ്റ്റുകളെ ആശ്രയിച്ചാണ് ഗംഭീറിൻ്റെ വിധിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ അപരാജിത കുതിപ്പ് നിലനിർത്താനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും. കിവീസിനോട് തോറ്റ ഇന്ത്യ, ഡബ്ല്യുടിസി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണു, ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.
മുൻ പരിശീലകരായ രവി ശാസ്ത്രിക്കും രാഹുൽ ദ്രാവിഡിനും നാലാകാത്ത പല അധികാരങ്ങളും ബിസിസിഐ ഗംഭീറിന് നൽകിയിരുന്നു. ഇന്ത്യൻ ബാറ്റർമാർ സ്പിന്നർമാരെ നന്നായി കളിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും മുംബൈയിൽ ഒരു റങ്ക് ട്യൂണർ തയ്യാറാക്കാൻ ഗംഭീർ ക്യൂറേറ്ററെ നിർബന്ധിച്ചു. പ്രധാന പരിശീലകൻ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്.
ബി.സി.സി.ഐ നിയമപ്രകാരം കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ മുഖ്യ പരിശീലകർക്ക് യാതൊരു അഭിപ്രായവുമില്ല, രവി ശാസ്ത്രി ഇതേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. രാഹുൽ ദ്രാവിഡിനും ബോർഡ് ഈ അധികാരം നൽകിയിട്ടില്ല. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ പര്യടനത്തിനായി ടീം തിരഞ്ഞെടുക്കുന്ന മീറ്റിങ്ങിൽ പങ്കെടിക്കാൻ ഗംഭീറിന് അധികാരം നൽകിയിരുന്നു,
“രാഹുൽ ദ്രാവിഡിനും രവി ശാസ്ത്രിക്കും സ്വതന്ത്രമായി അവസരം നൽകിയില്ല, എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള യോഗത്തിൻ്റെ ഭാഗമാകാൻ ഗംഭീറിനെ അനുവദിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഗംഭീറിന് വേണ്ടി നിയമത്തിൽ മാറ്റം വരുത്തി, ”റിപ്പോർട്ടിൽ പറയുന്നു.
എന്തായാലും ഗംഭീറിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രങ്ങൾ തന്നെയാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.