BGT 2024: വെറും രണ്ടേ രണ്ട് ടെസ്റ്റുകൾ, വമ്പൻ നേട്ടത്തിൽ നിതീഷ് മറികടന്നത് ധോണി കോഹ്‌ലി തുടങ്ങി ഇതിഹാസങ്ങളെ; ചെക്കൻ ഇത് എന്ത് ഭാവിച്ചാണ് എന്ന് ആരാധകർ

BGT 2024: വെറും രണ്ടേ രണ്ട് ടെസ്റ്റുകൾ, വമ്പൻ നേട്ടത്തിൽ നിതീഷ് മറികടന്നത് ധോണി കോഹ്‌ലി തുടങ്ങി ഇതിഹാസങ്ങളെ; ചെക്കൻ ഇത് എന്ത് ഭാവിച്ചാണ് എന്ന് ആരാധകർ

നിതീഷ് കുമാർ റെഡ്ഢി- രണ്ട് ടെസ്റ്റുകളിലും ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോറർ, രണ്ട് ഇന്നിങ്‌സുകളും പിറന്നത് ഇന്ത്യക്ക് ഏറ്റവും ആവശ്യം ഉള്ളപ്പോൾ. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് പുറത്തായപ്പോൾ അന്ന് ഇന്ത്യൻ മുൻനിര ബാറ്റർമാർ എല്ലാവര്ക്കും കനത്ത ഓസീസ് പേസ് ആക്രമണം തങ്കത്തെ വീണപ്പോൾ നിതീഷ് കുമാർ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒന്നും കാണിക്കാതെ 41 റൺ നേടി ഇന്ത്യയെ രക്ഷിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ 38 റൺ നേടി കോഹ്‌ലിയെ മികച്ച സെഞ്ച്വറി നേടാൻ സഹായിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയത്തിൽ പലർക്കും അഭിനന്ദനം കൊടുത്തെങ്കിലും പലരും നിതീഷിന്റെ പേര് മറന്നു.

ഇന്ന് ഇതാ ആദ്യ ഇന്നിങ്സിലെ പോലെ തന്നെ സമാനമായ മറ്റൊരു തിരിച്ചടി ഇന്ത്യ രണ്ടാം ടെസ്റ്റിൽ നേരിട്ടപ്പോൾ നിതീഷ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ഇന്ത്യ 150 റൺ പോലും കടക്കാൻ പാടുപെട്ടപ്പോൾ താരം ക്രീസിൽ ഉറച്ച് തന്റെ തനത് ശൈലിയിൽ തന്നെ കളിച്ച് 54 പന്തിൽ നേടിയ 42 റൺസ് ആയിരുന്നു ഇന്ത്യയുടെ ഇന്നത്തെ രക്ഷ.

ഈ ഇന്നിങ്സിൽ ഇന്ത്യ പതറി നിൽക്കുമ്പോൾ പോലും തന്റെ തനത് ശൈലി വിടാതെ കളിച്ച താരം ഇന്ത്യയുടെ ടോപ് സ്‌കോറർ ആയി. ഇതിൽ എടുത്ത് പറയേണ്ടത് സ്റ്റാർക്ക്, ബോളണ്ട് തുടങ്ങി ഇന്നത്തെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബോളര്മാക്ക് എതിരെ താരം അടിച്ച 2 സിക്സുകളാണ്. ഈ രണ്ട് വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഈ സിക്സുകൾ നേടിയതോടെ താരം മറ്റൊരു നേട്ടവും സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സിക്സുകൾ ടെസ്റ്റിൽ നേടിയ ധോണി, ഗാംഗുലി, കോഹ്‌ലി, കപിൽ ദേവ് തുടങ്ങിയവരുടെ റെക്കോഡും താരം ഇതിനകം മറികടന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *