
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
എന്നാൽ ഇന്ത്യക്ക് ആശങ്കയായി സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ പരിക്ക്. ഇത് വരെ മുക്തി നേടാൻ താരത്തിന് സാധിക്കാത്തത് കൊണ്ട് ടീമിൽ നിന്ന് പുറത്താക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. ജസ്പ്രീത് ബുംറയുടെ വിടവ് നികത്താൻ ഇന്ത്യക്ക് സാധിക്കില്ല എന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ.
എതിരാളികൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ബോളറാണ് ജസ്പ്രീത് ബുംറ. എന്നാൽ താരത്തിന് പകരം ആര് എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. സ്‌ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തണം എന്ന ആവിശ്യവും ശക്തമാണ്. പക്ഷെ ഒരു ബോളർ മാറിയാൽ മറ്റൊരു ബോളറിനെ മാത്രമേ തിരഞ്ഞെടുക്കൂ. അത് കൊണ്ട് മുഹമ്മദ് സിറാജിനെ ഉൾപെടുത്താനായിരിക്കും ഇന്ത്യൻ സിലക്ടർമാർ മുതിരുക. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.