രോഗം മാറ്റാൻ അരുംകൊല; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

രോഗം മാറ്റാൻ അരുംകൊല; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

അമ്മയുടെ രോ​ഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. കുഞ്ഞിന്റെ ‘അമ്മ മമതയുടെ അസുഖം മാറാനാണ് കുഞ്ഞിനെ ബലിനൽകിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ​ഗോപാൽ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ദീർഘനാളായി രോ​ഗ ബാധിതയായിരുന്ന അമ്മ മമതയുടെ അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന് മന്ത്രിവാദി നിർദേശിച്ചു. തുടർന്നാണ് ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. അതേസമയം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *