‘ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണം; ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം ഷീ ചിന്‍പിംഗിന്റെ ചിത്രം വെയ്ക്കണം’

‘ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണം; ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം ഷീ ചിന്‍പിംഗിന്റെ ചിത്രം വെയ്ക്കണം’

ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്ന് അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അന്താരാഷ്ട്രതലത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ചൈന തുടര്‍ച്ചയായി ലംഘിക്കുന്നു.
സര്‍ക്കാര്‍ മതഗ്രന്ഥങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ വൈദികരെ നിര്‍ബന്ധിക്കുകയും പള്ളികളില്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെന്നും അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആത്യന്തികമായി, ചൈനീസ് സര്‍ക്കാരിന് രാഷ്ട്രീയ അജണ്ട, മതത്തോടുള്ള കാഴ്ചപ്പാട് എന്നിവയോട് അചഞ്ചലമായ അനുസരണയും ഭക്തിയും വളര്‍ത്തുന്നതില്‍ മാത്രമാണ് താല്‍പ്പര്യമുള്ളത്, കത്തോലിക്കരുടെ മതസ്വാതന്ത്ര്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം സമിതിയിലുള്ള മഹമൂദ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *