സൗദി ലീഗിൽ മികച്ച പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നതെങ്കിലും തന്റെ റേറ്റിംഗ് ഇപ്പോൾ ഇടിഞ്ഞിരിക്കുകയാണ്. കിങ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നാസർ പരാജയപ്പെട്ടിരുന്നു. ഇതോടെ സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തായി.
ആ മത്സരത്തിൽ ക്രിസ്റ്റ്യാനോ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. 96 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ സമനില ഗോൾ നേടാമായിരുന്നിട്ടും അദ്ദേഹം അത് പാഴാക്കി. റൊണാൾഡോ പെനാൽറ്റി പാഴാക്കുക എന്നത് അപൂർവമായ ഒരു കാര്യമാണ്. അൽ നാസർ ജേഴ്‌സിയിൽ ആദ്യമായി കൊണ്ടാണ് താരം പെനാൽറ്റി പാഴാക്കിയത്. അതിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
സൗദി ലീഗിൽ അൽ നാസറിന് വേണ്ടി 18 തവണ പെനാൽറ്റി എടുത്തിട്ടുണ്ട്. അതിൽ 18 എണ്ണവും അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇത്തവണ പിഴക്കുകയായിരുന്നു. ഇതോടെ EA FC യുടെ റേറ്റിങ്ങിൽ അത് ഇടവ് വരുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ പെനാൽറ്റി റേറ്റിംഗിൽ 3 പോയിന്റ് കുറയുകയായിരുന്നു. നിലവിൽ 87 ആണ് അദ്ദേഹത്തിന്റെ പെനാൽറ്റി റേറ്റിംഗ്.
സൗദി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരല്ലാത്ത ഒരു ഗോളിന് അവർ അൽ റിയാദിനെ പരാജയപ്പെടുത്തിയിരുന്നു. സാഡിയോ മാനെയാണ് അവർക്ക് വേണ്ടി ഗോൾ നേടിയത്.