ഞാനാണ് കുറ്റക്കാരൻ, അന്ന് ധോണി പറഞ്ഞത് തന്നെ ഇന്ന് രോഹിതും; വീഡിയോ കാണാം

ഞാനാണ് കുറ്റക്കാരൻ, അന്ന് ധോണി പറഞ്ഞത് തന്നെ ഇന്ന് രോഹിതും; വീഡിയോ കാണാം

രോഹിത് ശർമ്മയുടെയും എം എസ് ധോണിയുടെയും ക്യാപ്റ്റൻസി ശൈലികൾ പലപ്പോഴും ആരാധകർ താരതമ്യപ്പെടുത്താറുണ്ട്. രോഹിതിൻ്റെ സമീപകാല വീഡിയോകളിൽ സഹതാരങ്ങളെ ശാസിക്കുന്ന രീതിയൊക്കെ ചർച്ച ആകാറുണ്ട്. ധോണിയും രോഹിതും തമ്മിൽ ക്യാപ്റ്റന്സിയുടെ കാര്യത്തിൽ ഒരു സാമ്യതയുണ്ട്. ടീം ജയിക്കുമ്പോൾ പുറകിലും തോൽക്കുമ്പോൾ മുന്നിൽ നടക്കുന്ന താരങ്ങളാണ് ആൺ ഇരുവരും. പരാജയം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തങ്ങളുടെ തെറ്റ് കാരണമാണ് എന്ന് സമ്മതിക്കാൻ ഇരുവർക്കും മടിയില്ല.

ഒക്‌ടോബർ 20 ഞായറാഴ്ച അവസാനിച്ച ന്യൂസിലൻഡിനെതിരായ ബംഗളൂരു ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 46 റൺസിന് പുറത്തായ ശേഷം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത തീരുമാനം തെറ്റായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു. തൻ്റെ നിലപാട് കാരണമാണ് തോറ്റത് എന്ന് സമ്മതിക്കാൻ രോഹിത്തിന് മടി ഉണ്ടായിരുന്നില്ല.

സമാനമായ ഒരു സംഭവത്തിൽ, 2011-12 ലെ ഇന്ത്യയുടെ മോശം പരമ്പരകളിൽ ഒന്നായ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഒരു പത്രസമ്മേളനത്തിൽ ധോണി സ്വയം ‘കുറ്റക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ഇന്ത്യയെ 4-0ന് തകർത്തു. പര്യടനത്തിനിടെ അദ്ദേഹം സംസാരിച്ചത് ഇങ്ങനെ:

“ഞാൻ ഈ പക്ഷത്തിൻ്റെ നേതാവായതിനാൽ എനിക്ക് എന്നെത്തന്നെ കുറ്റപ്പെടുത്തേണ്ടതുണ്ട്, തീർച്ചയായും, ഞാൻ പ്രധാന കുറ്റവാളിയാണ്, അതിനാൽ, തീർച്ചയായും, ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.”

മറ്റാരെയും കുറ്റം പറയാതെ എല്ലാം സ്വന്തം കുറ്റം ആണെന്ന് പറഞ്ഞ് തോൽവിയുടെ മുഴുവൻ ഭാരം ഏറ്റെടുത്ത ധോണിയുടെ മനോഭാവത്തെ രോഹിതുമായി താരതമ്യപ്പെടുത്തുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *