‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ലോകത്തിനുള്ള ഭീഷണി തന്നെ ഇറാന്‍റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതെയാകുമെന്നും ട്രംപ് പറ​ഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി സംസാരിക്കുന്നില്ലെന്ന ആരോപണവും ട്രംപ് ഉയര്‍ത്തി.

ഇറാന്‍റെ ആണവശേഖരത്തിന് നേരെ ആക്രമണം നടത്തുമോയെന്ന ചോദ്യങ്ങളോട് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ച രീതി ശരിയല്ലെന്നും ട്രംപ് വിമര്‍ശിച്ചു. ‘ആണവായുധം ആദ്യം തീര്‍ത്തുകളയണം… ശേഷമുള്ളതിനെ കുറിച്ച് പിന്നീട് ആകുലപ്പെടാം’ എന്നായിരുന്നു ബൈഡന്‍ പറയേണ്ടിയരുന്നതെന്നതും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍റെ ആണവശേഖരത്തിന് മേല്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവരോട് ആരായും. ഇസ്രയേലിന് നേരയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട് എന്നാല്‍ അത് പരിധികള്‍ക്കള്ളില്‍ നിന്നാവണമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *