2024ൽ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ആരുടേത്? ആദ്യ പത്തില്‍ അഞ്ചും കായിക താരങ്ങൾ!

2024ൽ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ആരുടേത്? ആദ്യ പത്തില്‍ അഞ്ചും കായിക താരങ്ങൾ!

ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായ പിന്നീട് ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ വിനേഷ് ഫോഗട്ടിന്റേതാണ്. പാരീസിൽ നടന്ന മത്സരവും തിരികെ ഇന്ത്യയിലേക്ക് മടങ്ങി വന്നതും ഉൾപ്പെടെ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് നിയമസഭാംഗമായി (എംഎൽഎ) തിരഞ്ഞെടുക്കപ്പെട്ടത് വരെ വിനേഷ് ഫോഗട്ടിനെ വാര്‍ത്തകളില്‍ നിറച്ചു.

ഗൂഗിളിൽ സെർച്ചിൽ രണ്ടാം സ്ഥാനത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളോടെയാണ് നിതീഷ് കുമാര്‍ ഇത്രമേല്‍ ശ്രദ്ധ നേടിയത്. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയും ലോക് ജനശക്തി പാർട്ടിയുടെ പ്രസിഡന്റുമായ ചിരാഗ് പസ്വാന്‍ മൂന്നാം സ്ഥാനത്തും, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ നാലം സ്ഥാനത്തുമെത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞ അഞ്ചാമത്തെ പേര് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണിന്റേതാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമായ ശശാങ്ക് സിങ്, മോഡലും നടിയുമായ പൂനം പാണ്ഡെ, ആനന്ദ് അംബാനിയുടെ ഭാര്യയായ രാധിക മെര്‍ച്ചന്റ്, ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ, ബാഡ്മിന്റൻ താരം ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി. ഗൂഗിള്‍ സെര്‍ച്ചുകളില്‍ പത്തില്‍ 5 പേരുകളും കായിക താരങ്ങളാണ് എന്നുള്ളത് കൗതുകകരമായ വാര്‍ത്തയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *