
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് ഹാർദിക് പാണ്ട്യ. കഴിഞ്ഞ വര്ഷം നടന്ന ടി 20 ലോകകപ്പിൽ ഇന്ത്യ ട്രോഫി ഉയർത്തുന്നതിന് വേണ്ടി നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ക്യാപ്റ്റൻ രോഹിത് ശർമ്മ ടി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ എല്ലാവരും ആകാംഷയോടെ നോക്കി നിന്നത് ടി 20 ക്യാപ്റ്റനായി ഹാർദിക് പാണ്ട്യയെ തിരഞ്ഞെടുക്കും എന്നായിരുന്നു.
എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ചുമതലയേറ്റതോടെ സൂര്യ കുമാറിനെ നായകനാക്കി ഹർദിക്കിനെ തഴഞ്ഞു. അതിൽ വൻതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ബാറ്റിംഗിൽ സൂര്യ ഇപ്പോൾ നിറം മങ്ങുകയാണ്. കൂടാതെ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിലുള്ള ഇന്ത്യൻ ടീമിൽ ബിസിസിഐ തൃപ്ത്തരല്ല. അത് കൊണ്ട് ഉടനെ പുതിയ മാനേജ്‌മന്റ് വരുമെന്നും അങ്ങനെ സംഭവിച്ചാൽ ഹാർദിക്കിന് ക്യാപ്റ്റൻ ആകാൻ സാധിക്കുമെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.
സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:
” ഇന്ത്യയുടെ ടീം മാനേജ്‌മെന്റിലും ബിസിസി ഐയിലും ചില മാറ്റങ്ങള്‍ വരുമ്പോള്‍ ടീമിനുള്ളില്‍ മാറ്റങ്ങള്‍ വരും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് സ്ഥിരതയോടെ കളിക്കുകയെന്നതാണ് മുന്നിലുള്ള വഴി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാന്‍ തയ്യാറാവണം. അങ്ങനെ വന്നാല്‍ തിരിച്ചുവരവിന് സാധ്യത ഉയരും”
സഞ്ജയ് മഞ്ജരേക്കര്‍ തുടർന്നു:
” മധ്യ ഓവറില്‍ ഹാര്‍ദിക്കിന് റണ്‍സുയര്‍ത്താന്‍ സാധിക്കണം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഹാര്‍ദിക് തിളങ്ങാറുണ്ട്. ഓള്‍റൗണ്ട് പ്രകടനം നടത്തണം. അതോടൊപ്പം ഫിറ്റ്‌നസിനും താരം പ്രാധാന്യം നല്‍കേണ്ടതായുണ്ട്” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.