
“ആദ്യ ടെസ്റ്റിൽ മുറിവേറ്റ ഓസ്‌ട്രേലിയയെ പേടിക്കണം” രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് കടുത്ത ആരാധകർ നൽകിയ ഉപദേശം ഇങ്ങനെ ആയിരുന്നു. സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റിൽ എന്തായാലും നാണംകെട്ട തോൽവിയെറ്റ് വാങ്ങിയ ഓസ്ട്രേലിയ എന്തായാലും രണ്ടാം ടെസ്റ്റിൽ എത്തിയപ്പോൾ വീറും വാശിയും കാണിച്ച് തുടങ്ങിയിരിക്കുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം പാളിപ്പോയെന്ന് കാണിക്കുന്ന രീതിയിൽ പന്തെറിഞ്ഞ സ്റ്റാർക്കിനും പിള്ളേർക്കും മുന്നിൽ പിടിച്ച് നില്ക്കാൻ പറ്റാതെ ഇന്ത്യൻ ടോപ് ഓർഡർ വീണപ്പോൾ ഇന്ത്യ ടി ബ്രേക്കിന് പിരിയുമ്പോൾ 82 – 4 എന്ന നിലയിൽ.
മൂടിക്കെട്ടിയ അന്തരീക്ഷവും പിങ്ക് ബോളും എല്ലാം ചേർന്നപ്പോൾ കളി ഓസ്ട്രേലിയ മത്സരം കണ്ട്രോൾ ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യ പന്തിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജയ്‌സ്വാൾ (0 ) മടക്കി തുടങ്ങിയ സ്റ്റാർക്ക് തന്നെ സ്ലെഡ്ജ് ചെയ്തതിന് ഉള്ള പണി തിരിച്ച് കൊടുത്തു. ശേഷം ക്രീസിൽ ഉറച്ച ഗില്ലും രാഹുലും ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. തുടക്കം ഒന്ന് പാളിയ ശേഷം രാഹുലും മികവ് കാണിച്ചതോടെ ഇന്ത്യ ട്രാക്കിൽ ആയെന്ന് തോന്നൽ ഉണ്ടായി.
എന്നാൽ സ്റ്റാർക്ക് തന്നെ വീണ്ടും ആ പൂട്ട് പൊളിച്ചു. സ്ലിപ്പിൽ മാക്സ്വെനി എടുത്ത മനോഹരമായ ക്യാച്ചിന് ഒടുവിൽ രാഹുൽ (38 ) മടങ്ങി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി അടിച്ച് ഫോമിൽ നിൽക്കുന്ന കോഹ്‌ലിയും 7 വലിയ സംഭാവന നൽകാതെ സ്റ്റാർക്കിന് തന്നെ ഇരയായി മടങ്ങിയതോടെ ഇന്ത്യ വിയർത്തു. അതുവരെ നന്നായി കളിച്ച ഗില് (31 ) ബോളണ്ടിന് മുന്നിൽ വീണതോടെ ഇന്ത്യ തകർന്നു.
എന്തായാലും ബ്രേക്കിന് ശേഷം മനോഹരമായി ഇന്ത്യ തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.