
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് മുന്നോടിയായി മറ്റ് ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിന് എത്തുന്നതിന് വളരെ മുമ്പ് സഞ്ജു സാംസൺ തിങ്കളാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ജോഫ്രെ ആർച്ചറുടെ ഷോർട്ട് ബോൾ ആക്രമണത്തിന് മുന്നിൽ വീണ സഞ്ജുവിനെ സഹായിക്കാൻ പുതിയ ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കും ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു.
സിമൻ്റിട്ട പിച്ചിൽ 45 മിനിറ്റോളം സാംസൺ ബാറ്റ് ചെയ്‌തു, അവിടെ പുൾ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും താരം പ്ലാസ്റ്റിക് ബോളിൽ പരിശീലിച്ചു. കൊട്ടക് ബാറ്ററുമായി ഇടയ്ക്കിടെ സംസാരിക്കുന്നതും കാണാൻ സാധിച്ചിരുന്നു. ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ ഓരോ പന്തുകൾ എറിയുമ്പോഴും സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനും മറ്റുമൊക്കെ ചർച്ചക്ക് കാരണമായി.
ഇംഗ്ലണ്ട് പേസ് ജോഡികളായ ആർച്ചറും മാർക്ക് വുഡും ചേർന്ന് ഓപ്പണിംഗ് ജോഡികളായ സാംസണും അഭിഷേക് ശർമ്മയും ഉൾപ്പെടുന്ന താരങ്ങൾക്ക് തുടക്ക ഓവറിൽ വെല്ലുവിളികൾ നൽകിയിരുന്നു. എന്തായാലും ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിങ്‌സാണ് ആരാധകർ ലക്ഷ്യമിടുന്നത്.
രണ്ടാം ടി 20 യിൽ 7 പന്തിൽ 5 റൺസ് എടുക്കാൻ മാത്രമാണ് സഞ്ജുവിന് കഴിഞ്ഞത്. ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി സഞ്ജു തിളങ്ങുമെന്നാണ് കരുതിയത് എങ്കിലും അത് ഉണ്ടായില്ല. മൂന്നാം ടി20യിൽ വലിയൊരു ഇന്നിംഗ്സ് കളിക്കാനാണ് സാംസൺ ലക്ഷ്യമിടുന്നത്. 39 ടി20യിൽ നിന്ന് 841 റൺസ് സഞ്ജു നേടിയിട്ടുണ്ട്. ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ മറികടക്കാൻ സഞ്ജുവിന് മുന്നിൽ സുവാരണാവസരമാണ് വന്നിരിക്കുന്നത്. 932 റൺസാണ് ഗംഭീർ നേടിയിട്ടുള്ളത്.
92 റൺ നേടാൻ സാധിച്ചാൽ സഞ്ജുവിന് ആ നേട്ടം മറികടക്കാനുള്ള അവസരം ഉണ്ട്. എന്തായാലും ടി 20 യിൽ തുടരെ സെഞ്ചുറികൾ ഒകെ നേടി 2024 പൂർത്തിയാക്കിയ സഞ്ജുവിന് 92 റൺ ഒകെ നേടാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. സഞ്ജുവിൻ സൂര്യയും ഉൾപ്പെടുന്ന മുൻനിര താരങ്ങൾ ആരും ഇതുവരെ താളം കണ്ടെത്തി ഇല്ലെങ്കിലും പരമ്പരയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.