ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുകുന്നുവോ? കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍

ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുകുന്നുവോ? കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍

ലഡാക്കിലെ സൈനിക പിന്മാറ്റ നടപടിക്ക് പിന്നാലെ പ്രതിരോധ തലത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും.

അവസാനമായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത് 2023 ഏപ്രിലില്‍ ആണ്. നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലായിരിക്കും. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റ ഉടമ്പടി ധാരണയായതിന് പിന്നാലെയാണ് നിര്‍ണായക നീക്കം.

ചൈന കൂടിക്കാഴ്ചയ്ക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ സാഹചര്യങ്ങളും സൈനികതലത്തിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.നീണ്ട നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈനിക പിന്മാറ്റ ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്. ഈ മാസം ആദ്യവാരത്തോടെ ഇരു രാജ്യങ്ങളുടെയും സംയുക്ത പട്രോളിങും ആരംഭിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *