‘ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം’; ഐസിസിയ്ക്ക് നിര്‍ദ്ദേശം

‘ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം’; ഐസിസിയ്ക്ക് നിര്‍ദ്ദേശം

ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയോട് വിശദീകരണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐസിസിക്ക് കത്തെഴുതിയതോടെ ചാമ്പ്യന്‍സ് ട്രോഫി തര്‍ക്കം പുതിയ ഘട്ടത്തിലെത്തി. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി 9 മുതല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പോകാന്‍ ആവശ്യമായ അനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് ബിസിസിഐ പറയുന്നത്.

1996 ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വടംവലിയുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രതികരിച്ച് പാക് മുന്‍ താരം റാഷിദ് ലത്തീഫ് ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടു.

2024-2031 സൈക്കിളില്‍ എല്ലാ ആഗോള ഇവന്റുകളുടെയും ഹോസ്റ്റിംഗ് അവകാശം ഐസിസി ഇന്ത്യയില്‍നിന്നും പാകിസ്ഥാനില്‍നിന്നും എടുത്തുകളയണമെന്നാണ് എന്റെ നിര്‍ദ്ദേശം. ആദ്യം എല്ലാം പരിഹരിക്കാന്‍ ഐസിസി ഈ ബോര്‍ഡുകളോട് പറയണം. പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രം ഹോസ്റ്റിംഗ് അവകാശങ്ങള്‍ തിരിച്ചുനല്‍കുക.

പാകിസ്ഥാന്‍ രണ്ട് ഐസിസി ഇവന്റുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ കാലയളവില്‍ ഇന്ത്യയും നാലോ അഞ്ചോ ഇവന്റുകള്‍ ആതിഥേയത്വം വഹിക്കും. ഈ രണ്ട് ടീമുകള്‍ക്കും പരസ്പരം എതിര്‍ രാജ്യത്ത് കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ആതിഥേയാവകാശം എടുത്തുകളയണം എന്നൊരു നിര്‍ദ്ദേശം മാത്രമാണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്- റാഷിദ് ലത്തീഫ് പറഞ്ഞു.

അടുത്തിടെ നടന്ന 2023 ഏകദിന ലോകകപ്പിലടക്കം വിവിധ ഐസിസി പരിപാടികളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ഒന്നിലധികം തവണ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. 2023 ഏഷ്യാ കപ്പും പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാന്‍ നിശ്ചയിച്ചിരുന്നു, എന്നാല്‍ ഇന്ത്യയുടെ വിസമ്മതം ഇന്ത്യയുടെ മത്സരങ്ങള്‍ക്കും ഫൈനലിനും ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്കയെ ക്ഷണിച്ചു. സമീപഭാവിയില്‍ സ്ഥിതിഗതികള്‍ എങ്ങനെ മാറുമെന്ന് കണ്ടറിയണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *