IPL 2025: ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി കാശി വിശ്വനാഥന്റെ വാക്കുകൾ, ധോണിയുടെ കാര്യത്തിൽ ടീം എടുത്തിരിക്കുന്നത് അതിനിർണായക തീരുമാനം

IPL 2025: ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി കാശി വിശ്വനാഥന്റെ വാക്കുകൾ, ധോണിയുടെ കാര്യത്തിൽ ടീം എടുത്തിരിക്കുന്നത് അതിനിർണായക തീരുമാനം

ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ 2025 ഐപിഎൽ ലേലത്തിന് മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ നിലനിർത്താൻ അൺക്യാപ്ഡ് പ്ലെയർ നിയമം ഉപയോഗിക്കുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്ത അല്ലെങ്കിൽ ബി.സി.സി.ഐയുടെ കേന്ദ്ര കരാർ ഇല്ലാത്ത ഏതെങ്കിലും ക്യാപ്പ്ഡ് ഇന്ത്യൻ ക്രിക്കറ്ററെ അൺക്യാപ്ഡ് പ്ലെയറായി പരിഗണിക്കാൻ ബിസിസിഐ അടുത്തിടെ പ്രഖ്യാപിച്ച പുതിയ അനുവദിക്കുന്നു.

2019-ൽ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച ധോണിയെ 43-കാരനായ അൺക്യാപ്ഡ് പ്ലെയറായി ₹4 കോടി നൽകി നിലനിർത്താൻ സി.എസ്.കെക്ക് സാധ്യതയുണ്ട്. എന്നാൽ, ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ സംഭാഷണത്തിൽ ചെന്നൈ ഉടമ വിശ്വനാഥൻ ഇങ്ങനെ പറഞ്ഞു

“ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല. എം.എസ്. ധോണിക്ക് ഇത് ഉപയോഗിക്കേണ്ടതില്ല. ഇതിനെക്കുറിച്ച് അഭിപ്രായപ്പെടാൻ ഇനിയും വളരെ സമയം ഉണ്ട്. കാരണം അദ്ദേഹവുമായി ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടില്ല. ധോണി യുഎസിലായിരുന്നു, അതിനാൽ ചർച്ചകൾ നടന്നിട്ടില്ല. ഉടനെ തന്നെ ഞങ്ങൾ കണ്ടേക്കാം. അതിനാൽ അടുത്ത ആഴ്ച ചില ചർച്ചകൾക്ക് സാധ്യതയുണ്ട്. അപ്പോൾ കൂടുതൽ വ്യക്തത ഉണ്ടാകാം. അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അത് ധോണി തന്നെ തീരുമാനിക്കണം.”

പുതിയ ഐപിഎൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച്, ഫ്രാഞ്ചൈസികൾ retention ലിസ്റ്റ് ഒക്ടോബർ 31-ന് മുമ്പായി സമർപ്പിക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *