ഞങ്ങള്‍ ഇടപെടാം, സംഘര്‍ഷം വ്യാപിക്കുന്നത് തടയണം; പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയ്യാര്‍; സമാധാനത്തിന് മുന്‍കൈയെടുക്കാം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ

ഞങ്ങള്‍ ഇടപെടാം, സംഘര്‍ഷം വ്യാപിക്കുന്നത് തടയണം; പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയ്യാര്‍; സമാധാനത്തിന് മുന്‍കൈയെടുക്കാം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ തങ്ങള്‍ മുന്‍കൈഎടുക്കാമെന്നും ഇന്ത്യ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാറാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണം. ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആണ്.

ഇസ്രയേല്‍ അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തങ്ങളെ ആക്രമിച്ചതോടെ ഇറാന്‍ വലിയൊരു തെറ്റ് ചെയ്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി തങ്ങള്‍ ഉടന്‍ കൊടുക്കുമെന്നും അദേഹം പറഞ്ഞു. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇറാന്‍ അനുഭവിക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ അമേരിക്ക സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ബൈഡനും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ നിന്ന് ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍എസ്സി വക്താവ് സീന്‍ സാവെറ്റ് എക്‌സിലൂടെ അറിയിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നടത്തുന്ന മിസൈലുകളും മറ്റ് വ്യോമാക്രമണങ്ങളും നിര്‍വീര്യമാക്കുന്നതിന് ഇസ്രായേല്‍ സൈന്യത്തെ സഹായിക്കണം. ഐഡിഎഫിനൊപ്പം ചേര്‍ന്ന് ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കന്‍ സൈന്യത്തോട് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *