ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം നിർത്തു. അതിന് ഉത്തമ ഉദാഹരണമാണ് ഈ വർഷം നടന്ന ടി-20 ലോകകപ്പ്. പ്രയാസമായ മത്സരം എളുപ്പമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരമാണ് ജസ്പ്രീത് ബുംറ. എന്തായാലും ബുംറക്ക് തുല്യം ബുംറ മാത്രം എന്ന് പറഞ്ഞ പോലെ ഈ ഡോമിനേഷൻ ബുംറ എല്ലാ ഫോര്മാറ്റുകളിലും തുടരുകയാണ്.
കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തന്റെ ഫുൾ ഫ്ലോയിൽ പന്തെറിയാൻ പറ്റാതിരുന്ന താരം ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയോടെ തിരിച്ചുവന്നിരിക്കുകയാണ്. ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റുകൾ നേടിയ താരം ഇന്ന് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് നേടി ഈ വര്ഷം 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആകെ നോക്കിയാൽ ഒരു വര്ഷം ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബോളർ കൂടിയാണ് ബുംറ.
താരത്തിന്റെ ചില നേട്ടങ്ങൾ നോക്കാം:
* ഒരു വർഷത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് ശരാശരി:
ഇമ്രാൻ ഖാൻ – 1982ൽ 13.29
സിഡ്നി ബാൺസ് – 1912 ൽ 14.14
ജസ്പ്രീത് ബുംറ – 2024ൽ 15.14*
വഖാർ യൂനുസ് – 1993ൽ 15.23