‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബെംഗളൂരുവിലാണ് സംഭവം. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പിരിച്ച്‌വിട്ടത്. ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ടെന്നായിരുന്നു നികിത് ഷെട്ടി അയച്ച ഭീഷണി സന്ദേശം.

സംഭവത്തിൽ യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ യുവാവിന്‍റെ ഭീഷണി സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നികിത് ഷെട്ടിക്കെതിരെ നടപടിയെടുത്തത്. കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡി കെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. യുവാവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും പോസ്റ്റിൽ കുറിച്ചിരുന്നു.

പിന്നാലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട കമ്പനി ജീവനക്കാർ നികിത് ഷെട്ടിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് തങ്ങളുടെ ജീവനക്കാരനെന്നും സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇയാളുടെ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും കമ്പനി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *