ഇപ്പോഴുള്ള ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് ടീമിന്റെ കൂടെ എംബപ്പേ കളിക്കില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. റയൽ മാഡ്രിഡിൽ നിന്നും അവധി ആഘോഷിക്കാൻ വേണ്ടി സ്വീഡനിലേക്ക് പോയതാണ് എംബപ്പേ. അവിടുത്തെ സ്റ്റോക്ക്ഹോം ഹോട്ടലിലായിരുന്നു താരം താമസിച്ചിരുന്നത്. എന്നാൽ അവിടെ നിന്നും ഒരു റേപ്പ് കേസ് പൊലീസിന് ലഭിച്ചു.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംശയിക്കപ്പെടുന്ന പട്ടികയിൽ എംബപ്പേയും ഉൾപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വാർത്ത വന്ന ഉടൻ എംബപ്പേ അത് നിരസിക്കുകയും ചെയ്തു. തികച്ചും വ്യാജമായ വാർത്തയാണ് ഇതെന്നാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പക്ഷേ കുറ്റക്കാർ എന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ എംബാപ്പയുമുണ്ട് എന്നാണ് ഇപ്പോഴും സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പക്ഷെ താരത്തിന് പിന്തുണയുമായി ഇപ്പോൾ റയൽ മാഡ്രിഡ് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കാരണം എംബപ്പേ ഈ കേസിൽ നിരപരാധിയാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. കായിക ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാജ വാർത്ത എന്നാണ് റയൽ മാഡ്രിഡ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
നിലവിൽ എംബപ്പേ കുറ്റക്കാരനാണ് എന്ന കാര്യം ഇത് വരെ തെളിഞ്ഞിട്ടില്ല. താരത്തിനെതിരെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. വെറും ആരോപണം മാത്രമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. കേസിന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ ആരായിരിക്കും ഇതിലെ കുറ്റവാളി എന്ന് കണ്ടറിയാം.