ന്യൂസിലന്‍ഡിനെതിരെ പുനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അമിത ആക്രമണം നടത്താന്‍ വിരാട് കോഹ്ലി ശ്രമിച്ചെന്നും അതിന് വില നല്‍കേണ്ടി വന്നെന്നും ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കോഹ്ലിയുടെ മാറുന്ന ചിന്താഗതിയും അദ്ദേഹത്തിന്റെ പതനത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സ്റ്റാര്‍ ബാറ്റര്‍ സാഹചര്യത്തെ അമിതമായി വിശകലനം ചെയ്യുകയും ബോളര്‍മാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്ത്യ ന്യൂസിലന്‍ഡിനെ വളരെ നിസ്സാരമായാണ് എടുത്തത്. ഇപ്പോള്‍ ടീം ക്യാച്ചിംഗ്-അപ്പ് ഗെയിമാണ് കളിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തന്റെ ചിന്താഗതി മാറ്റി വിരാട് കോഹ്ലി അമിത ആക്രമണത്തിന് ശ്രമിച്ചു. ബോളര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. അവന്‍ ശരിയായ മാനസികാവസ്ഥയിലല്ലെന്ന് അദ്ദേഹം കളിച്ച ഷോട്ടുകള്‍ തെളിയിച്ചു- ഹോഗ് പറഞ്ഞു.
മുംബൈയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിരാടിനും രോഹിത് ശര്‍മ്മയ്ക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ടിം സൗത്തിക്കെതിരെ രോഹിത് ശര്‍മയുടെ സാങ്കേതികത ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു ടെസ്റ്റില്‍ 8 വിക്കറ്റിനും പൂനെയില്‍ 113 റണ്‍സിനും തോറ്റ ഇന്ത്യ 0-2 ന് പിന്നിലാണ്. 12 വര്‍ഷത്തിന് ശേഷം ഹോം ടെസ്റ്റ് പരമ്പരയിലെ അവരുടെ ആദ്യ തോല്‍വിയാണിത്.