‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആർജികർ മെഡിക്കല്‍ കോളേജില്‍ സമരം തുടരുന്ന ജൂനിയർ ഡോക്ടർമാർ കടുത്ത നടപടിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബർ 22 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത ബാനർജി സർക്കാരിന് ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് മാസമായി ഇവർ സമരം തുടരുകയാണ്. മരണംവരെ നിരാഹരസമരം തുടരുന്ന ഡോക്ടർമാരെ ഇതുവരെ സന്ദർശിക്കാൻ മമത ബാനർജി തയാറായിട്ടുമില്ല.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന ഡോക്ടർമാർ സമരത്തിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. ബലാത്സംഗക്കൊലയ്ക്കിരയായ ജൂനിയർ ഡോക്ടർക്ക് നീതിലഭിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

തൊഴിലിടത്ത് സുരക്ഷ ഉറപ്പാക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സെക്രട്ടറി എൻ എസ് നിഗത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ആശുപത്രികളില്‍ സുരക്ഷ വർധിപ്പിക്കണമെന്നും ഡോക്ടർമാർ പറയുന്നു.

നേരത്തെ 42 ദിവസം തുടർച്ചയായി പണിമുടക്കി ജൂനിയർ ഡോക്ടർമാർ സമരം ചെയ്തിരുന്നു. പിന്നാലെ സെപ്റ്റംബർ 21ന് സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *