‘വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയും അപകട കാരണം’; കുംഭമേളയ്ക്കിടയിലെ മരണങ്ങളിൽ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

‘വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയും അപകട കാരണം’; കുംഭമേളയ്ക്കിടയിലെ മരണങ്ങളിൽ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തർ മരണപ്പെട്ടതിൽ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. ഭക്തർ തിരക്കിൽപെട്ട് മരണപ്പെട്ടെന്ന വാർത്ത ഹൃദയഭേദകമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് വക്താവ് പവൻ ഖേരയും രം​ഗത്തെത്തി. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം. സംഭവത്തിൽ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും പവൻ ഖേര പറഞ്ഞു.

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. പ്രയാഗ്രാജിൽ ‘അമൃത് സ്നാനി’ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിരുന്നു. ‘സംഗമത്തിൽ’ നിന്ന് ഒരു കിലോമീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരാവുകയും പരുക്കേൽക്കുകയും ചെയ്തത്.

അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിർദ്ദേശം നൽകി. മഹാകുംഭമേളയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. എട്ട് മുതൽ 10 കോടി വരെ തീർത്ഥാടകർ പ്രയാഗ്രാജിൽ ഉണ്ട്. പ്രധാനമന്ത്രി നാല് തവണ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി എന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *