കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

കുങ്കുമം മുതൽ തേൻ വരെ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷ്യവിഭവങ്ങൾ!

ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. ഇതിൽ 
 കുങ്കുമം
 മുതൽ കാവിയാർ വരെ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആഡംബരവും അപൂർവവുമായ ഭക്ഷ്യവസ്തുക്കൾ അതിശയിപ്പിക്കുന്ന വില കൊണ്ടും ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട. ബെലുഗ സ്റ്റർജൻ എന്ന മത്സ്യത്തിൻറെ മുട്ടയാണ് ‘കാവിയാർ’. കിലോയ്ക്ക് ഏകദേശം 34,500 ഡോളർ (28,58,084 ഇന്ത്യൻ രൂപ)യാണ് വില വരുന്നത്. കാസ്പിയൻ കടലിലും കരിങ്കടലിലുമാണ് 450 കിലോഗ്രാം തൂക്കം വരെയുണ്ടാകാറുള്ള സ്റ്റർജൻ മൽസ്യത്തെ കൂടുതലായും കാണപ്പെടുന്നത്.

പൊന്നിന്റെ വിലയുള്ള മീനാണ് ജപ്പാനിലെ സാഷിമിയുടെയും സുഷിയുടെയും പ്രധാന ചേരുവയായ ബ്ലൂഫിൻ ട്യൂണ. സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ഈയിടെ ജപ്പാനിലെ ടോക്കിയോയിൽ 238 കിലോഗ്രാം വരുന്ന ഒരു ട്യൂണ മത്സ്യം വിറ്റുപോയത് ആറര കോടി രൂപയ്ക്കാണ് (114.2 മില്യൺ ജാപ്പനീസ് യെൻ). ടോർപ്പിഡോ ആകൃതിയുള്ള ഈ ട്യൂണകൾക്ക് 40 വർഷം വരെ ആയുസുണ്ടാകാറുണ്ട്. പൊതുവെ മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിന്നും വഴുതി മാറി വേഗത്തിൽ സഞ്ചരിക്കുന്നവയാണ് ഈ മീനുകൾ.

തുർക്കിയിലെ ആർട്‌വിനിൽ 1800 മീറ്റർ ആഴമുള്ള ഗുഹയിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ  തേൻ ആയ എൽവിഷ് തേൻ കാണപ്പെടുന്നത്. രുചിയും സ്ഥലവും, വൈവിധ്യവുമൊക്കെ കാരണം ഈ തേനിന് കിലോഗ്രാമിന് ഒൻപത് ലക്ഷം രൂപയാണ് വില വരുന്നത്. അലങ്കാര ആവശ്യങ്ങൾക്കായി കേക്കുകളിൽ പതിവായി ഉപയോഗിക്കുന്ന പലതുമുണ്ട്. എന്നാൽ അതുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇല ഷീറ്റുകൾ. ഇവയ്ക്ക് രുചിയുണ്ടാകില്ല. 400 ഗ്രാം ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലയുടെ വില 14206 മുതൽ 12,60,919 വരെയാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയാണ് കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി. കോപ്പി ലുവാ ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ആയതിനു പിന്നിൽ ഒരു കാരണമുണ്ട്. ഇന്തോനേഷ്യയാണ് കോപ്പി ലൂവാക്കിന്റെ ഉത്ഭവ സ്ഥലം. വെരുക് വ‍ർഗത്തിൽപ്പെട്ട സിവെറ്റ് ഇഷ്ട ഭക്ഷണമായ കാപ്പിക്കുരുക്കൾ കഴിക്കുകയും മാംസളമായ കാപ്പിക്കുരുവിന്റെ പുറമെയുള്ള ഭാഗം മാത്രം ദഹിക്കുകയും കാപ്പിക്കുരു വിസ‍ർജ്യത്തിലൂടെ പുറം തള്ളുകയും ചെയ്യും. എന്നാൽ ഈ കാപ്പിക്കുരു സിവെറ്റിന്റെ ദഹനവ്യവസ്ഥയുടെ ഭാഗമാകുമ്പോൾ ഇതിന് പ്രത്യേക ഫ്ലേവർ കൈവരുന്നു. ഈ ഫ്ലേവറുള്ള കാപ്പിക്കുരുവാണ് പ്രത്യേക ഫിൽറ്റർ പ്രോസസുകളിലൂടെ വേർതിരിച്ച് കോപ്പി ലൂവാക്ക് ആക്കി മാറ്റുന്നത്. ഏകദേശം 400 ഗ്രാം കാപ്പിക്കുരുവിന് 600 ഡോളർ (50,436 ഇന്ത്യൻ രൂപ) വില വരും.

ആൽബ ട്രഫിൾസ് എന്ന് വിളിക്കപ്പെടുന്ന വെള്ള ട്രഫിൾസും ഏറ്റവും ചെലവേറിയ ഭക്ഷണങ്ങളിൽ ഒന്നാണ്. അവയുടെ മണ്ണിൻ്റെയും സുഗന്ധത്തിൻ്റെയും സ്വാദിന് വളരെ വിലപ്പെട്ടതാണ്. 28 ഗ്രാമിന് 250 ഡോളർ (21,015) ലധികം രൂപ വില വരും.

റെഡ് ​ഗോൾഡ് എന്നറിയപ്പെടുന്ന കുങ്കുപ്പൂവിന് പൊന്നിന്റെ വിലയാണ് എന്ന് തന്നെ പറയാം. കുങ്കുമം പ്രധാനമായും ഇറാനിലാണ് കൃഷി ചെയ്യുന്നത്. ഗ്രാമിന് 10 മുതൽ 20 ഡോളർ( 840 രൂപ മുതൽ 1681 രൂപ) വരെയാണ് വില വരുന്നത്. ഒരു കിലോ​ഗ്രാം ശുദ്ധമായ കുങ്കുമപ്പൂവിന് ഏകദേശം 3 ലക്ഷത്തിനു മുകളിലാണ് റീടെയിൽ വില വരുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *