24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

മലയാളത്തിന്റെ പ്രിയ താരം ബേസിൽ ജോസഫ് നായകനായ സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്‌ച വെച്ച നടിയാണ് മനോഹരി. ബേസിൽ ജോസഫിന്റെ അമ്മയായി എത്തിയ മനോഹരി ചിത്രത്തിൽ തകർത്തഭിനയിച്ചിട്ടുമുണ്ട്. അതിലുപരി ഉപ്പും മുളകിലെയും ബാലുവിൻ്റെ അമ്മ കഥാപാത്രമായിരിക്കും പ്രേക്ഷകർക്ക് സുപരിചിതം. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് മനോഹരി തന്റെ സിനിമ, നാടക ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഉപ്പും മുളകിലെയും ബാലുവിൻ്റെ അമ്മ കഥാപാത്രമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം വളരെ സ്നേഹവും സൗമ്യവുമായി പെരുമാറുന്ന അമ്മ കഥാപാത്രത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമയിലും സമാനമായ കഥാപാത്രങ്ങൾ മനോഹരിയെ തേടിയെത്തി. അവയെല്ലാം അവർ മനോഹമാരാക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് പത്മരാജൻ്റെ സിനിമയിലേക്ക് തനിക്ക് അവസരം വന്നെങ്കിലും അത് നഷ്‌ടപ്പെടുത്തിയ കഥയും നടി പങ്കുവച്ചു. പത്മരാജൻ സംവിധാനം ചെയ്‌ത പെരുവഴിയമ്പലം എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. 24 വയസ്സേ അന്നുള്ളൂ. ചിത്രത്തിൽ അശോകന്റെ സഹോദരിയുടെ കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. പക്ഷേ അന്ന് സിനിമ എന്നു പറഞ്ഞാൽ പേടിയായിരുന്നു. അത്തരമൊരു പൊതു ബോധമാണ് എല്ലാവരും കൂടി സൃഷ്‌ടിച്ചു വെച്ചത്. അതുകൊണ്ട് മികച്ചൊരു അവസരം വന്നിട്ടും പോയില്ല.

പിന്നീട് സിനിമയിലേക്ക് എന്നെ വിളിക്കില്ലെന്നാണ് കരുതിയത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോഴാണ് ആസിഫ് അലിയുടെ കെട്ടിയോളാണെൻ്റെ മാലാഖ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എങ്ങനെയാണെന്നും അതിൽ ഏതുവിധത്തിലാണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. ബിജുവും നിഷയും അടക്കമുള്ള താരങ്ങളുടെ നിർബന്ധത്തിൻ്റെ പുറത്താണ് അതിൽ അഭിനയിക്കാൻ പോകുന്നത്. മികച്ച അനുഭവമാണ് ആ സിനിമ നൽകിയത്. അത് പുറത്തിറങ്ങിയപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. ഇതോടുകൂടി സിനിമയെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നും നടി പറയുന്നു.

ഭര്‍ത്താവ് ജോയ് ആന്റണി കലാപ്രവര്‍ത്തകനായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് മാവേലിക്കരയില്‍ വസ്ത്ര വ്യാപാരിയായി. ജീവിതവും വസ്ത്ര വ്യാപാരവുമൊക്കെയായി നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന കാലത്താണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെടുന്നത്. പിന്നീട് 1991ലാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. അതിനുശേഷം ജീവിതം മാറിയെന്നും താരം പറയുന്നു. പിന്നീട് ഞാന്‍ നാടകത്തില്‍ അഭിനയിച്ച കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. പ്രതിസന്ധിയുടെ കാലമായിരുന്നു അതൊക്കെ. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വേദികളില്‍ നിന്ന് വേദികളിലേക്ക് ഉള്ള ഓട്ടം നിറയെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചുവെന്നും താരം പറഞ്ഞു വക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *