‘എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും’; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

‘എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും’; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

നിലവിൽ മോശമായ പ്രകടനമാണ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി നടത്തുന്നത്. പ്രമുഖ താരങ്ങളായ ലയണൽ മെസി, നെയ്മർ ജൂനിയർ, സെർജിയോ റാമോസ്, എംബപ്പേ എന്നിവരുടെ വിടവ് നന്നായി ടീമിൽ അറിയാൻ സാധിക്കുന്നുണ്ട്. നിലവിൽ ക്ലബിൽ സൂപ്പർ താരങ്ങൾ ആരും തന്നെയില്ല. ഏത് ചെറിയ ടീമിനും വേണേൽ വന്നു പിഎസ്ജിയെ തോല്പിക്കാം. അത്തരം അവസ്ഥയിലൂടെയാണ് ടീം കടന്നു പോകുന്നത്.

എംബാപ്പയുടെ വിടവാണ് ടീമിനെ ശെരിക്കും പ്രതിസന്ധിയിൽ ആക്കിയത്. താരത്തിന് പകരം മറ്റൊരു സൂപ്പർ കളിക്കാരനെ കൊണ്ട് വരാൻ ടീം ഉടമസ്ഥർക്ക് സാധിച്ചില്ല. കൂടാതെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ ആഴ്സണലിനോട് പരാജയപ്പെട്ടു എന്ന് മാത്രമല്ല പ്രകടനവും വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് പിഎസ്ജിയുടെ പദ്ധതി.

ലിവർപൂളിലെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സാലയെ കൊണ്ട് വരാനാണ് ടീം പദ്ധതി ഇട്ടിരിക്കുന്നത്. ലിവര്പൂളുമായുള്ള കരാർ ഈ വരുന്ന സമ്മറിൽ അവസാനിക്കും. എന്നാൽ താരത്തെ സ്വന്തമാക്കൻ സൗദി ലീഗിലെ ടീം ആയ അൽ ഇത്തിഹാദ് ശ്രമിക്കുന്നുണ്ട്. ഫ്രീ ട്രാൻസ്ഫർ ആയിട്ടായിരിക്കും സല ലിവര്പൂളിനോട് വിട പറയുക. അങ്ങനെ വന്നാൽ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

സല ടീമിലേക്ക് വന്നാൽ അദ്ദേഹത്തിന് വലിയ സാലറികളും ബോണസും ആണ് ടീം ഓഫ്ഫർ ചെയ്തിരിക്കുന്നത്. എല്ലാ തവണ പോലെയും സല ഇത്തവണയും ഗംഭീര പ്രകടനമാണ് നടത്തി വരുന്നത്. പ്രീമിയർ ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗിലും കരബാവോ കപ്പിലുമായി രണ്ടു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *